അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു, അരവിന്ദന്റെ അതിഥികളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

By Akhila Ks

ശ്രീനിവാസനും മകന്‍ വിനീതും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. വിനീത് ശ്രീനിവാസനാണ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകരുമായി പങ്കു വെച്ചത്. പോസ്റ്ററിനൊപ്പം തന്റെ അച്ഛന്റെ കൂടെ അഭിനയിക്കാന്‍ വീണ്ടും ഒരു അവസരം കിട്ടിയതിന്റെ സന്തോഷവും വിനീത് പങ്കുവെച്ചു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ അച്ഛന്റെ കൂടെ അഭിനയിക്കുന്നത്. കൂടാതെ മറ്റൊരു ഭാഗ്യവുമുണ്ട്. മികച്ച ആര്‍ട്ടിസ്റ്റുകള്‍കൊപ്പമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്റെ അങ്കിള്‍ എം മോഹനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുക.

vineeth

ശ്രീനിവാസനും വിനീതും ഷര്‍ട്ടും മുണ്ടുമുടുത്ത് സാധാരണക്കാരുടെ വേഷത്തില്‍ നടന്ന് വരുന്നതാണ് പോസ്റ്ററില്‍. വിനീതിന്റെ കൈയില്‍ മൂന്ന് കവറുകളുമുണ്ട്. രണ്ടുപേരും കാര്യമായി എന്തോ ഒന്ന് സംസാരിച്ചുക്കൊണ്ട് വരുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ചിത്രം പൂര്‍ണമായും കേരളത്തിന് പുറത്ത് ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് സംവിധായകന്‍ എം മോഹനന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

aravin

നോര്‍ത്ത് കര്‍ണാടകയിലെ ഒരു ലോഡ്ജ് ഉടമയുടെ വേഷത്തിലാണ് ചിത്രത്തില്‍ വിനീത് അഭിനയിക്കുന്നത്. ലവ് 24*7 എന്ന ചിത്രത്തില്‍ അഭിനയിച്ച നിഖില വിമലാണ് ചിത്രത്തിലെ നായിക. വരദ എന്നാണ് നിഖില അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ നായികയായി ഒട്ടേറെ പേരെ സമീപിച്ചതിന് ശേഷമാണ് അവസാനം നിഖിലയെ നായികയായി തിരഞ്ഞെടുത്ത്.

രാജേഷ് രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വിനീതിനെ കൂടാതെ ശ്രീനിവാസന്‍, ഉര്‍വശി, ശാന്തികൃഷ്ണ എന്നിവര്‍ പ്രധാന വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സലിം കുമാര്‍, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, ദേവന്‍, സ്‌നേഹ ശ്രീകുമാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. മകന്റെ അച്ഛന്‍, ട്രാഫിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും സ്‌ക്രീനില്‍ ഒന്നിച്ച് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X