അർബാസ്ഖാന്റെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ!! ലാലേട്ടൻ പാട്ട് വൈറലാകുന്നു...
മോഹൻലാൽ ചിത്രമായ ബിഗ് ബ്രദറിലെ മലയാള സിനിമ ലോകത്ത് ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് ബോളിവുഡ് താരം അർബാസ് ഖാൻ. ലാലേട്ടനോടൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം താരം പല അവസരങ്ങളിലും പങ്കുവെച്ചിരുന്നു. ചിത്രീകരണ സമയത്തെ ലാലേട്ടനോടൊപ്പമുളള ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.

ഓഗസ്റ്റ് 4 അർബാസ് ഖാന്റെ പിറന്നാളായിരുന്നു. ഇത്തവണത്തെ പിറന്നാൾ ആഘോഷം മോഹൻലാലിനോടൊപ്പമായിരുന്നു . ഇതിന്റെ വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സൗഹൃദ ദിനത്തിലാണ് താരത്തിന്റെ പിറന്നാൾ. അതിനാൽ തന്നെ യേ ദേസ്തി എന്ന പാട്ട് പാടിയായിരുന്നു ആഘോഷം. അർബാസിനോടൊപ്പം ലാലേട്ടനും ഈ ഗാനം ആലപിച്ചിരുന്നു.ഗിറ്റാറിസ്റ്റിനൊപ്പം കരോക്കെ പാടുന്ന മോഹൻലാലും അർബാസുമാണ് ഈ വിഡിയോയിൽ.
2013 ൽ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റില്‍മാനു ശേഷം സംവിധായകൻ സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് മറ്റു വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.


Click it and Unblock the Notifications











