For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്ലാണ് താനെന്ന് അര്‍ബാസ് ഖാന്‍! വൈറലായി നടന്റെ ട്വീറ്റ്!

  |

  മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ബിഗ് ബ്രദര്‍. ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ധിഖും ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് സിനിമ എത്തുന്നത്. ലൂസിഫര്‍ റിലീസിനു മുന്‍പെ അണിയറക്കാര്‍ ബിഗ് ബ്രദറിന്റെ പ്രഖ്യാപനം നടത്തിയിരുന്നു.

  വിദേശത്തും തരംഗമാകാന്‍ പാര്‍വതിയുടെ ഉയരെ! ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം

  വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയ്ക്കായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ലൂസിഫറില്‍ വിവേക് ഒബ്‌റോയി എത്തിയതു പോലെ ഇത്തവണയും ബോളിവുഡില്‍ നിന്നൊരു താരം മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സല്‍മാന്‍ ഖാന്റെ സഹോദരനായ അര്‍ബാസ് ഖാനാണ് ലാലേട്ടനൊപ്പം ബിഗ് ബ്രദറില്‍ പ്രധാന വേഷത്തിലെത്തുന്നത്. ലാലേട്ടനൊപ്പം ആദ്യമായി ഒന്നിക്കുന്നതിന്റെ സന്തോഷം നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

  ബിഗ് ബ്രദര്‍

  ബിഗ് ബ്രദര്‍

  മമ്മൂട്ടിയെ നായകനാക്കിയുളള ഭാസ്‌കര്‍ ഒരു റാസ്‌കലിനു ശേഷമാണ് സിദ്ധിഖ് പുതിയ സിനിമയുമായി എത്തുന്നത്. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രമാണ് സംവിധായകനില്‍നിന്നും അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. ഫാമിലി എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രം ആക്ഷനും കോമഡിയും സമാസമം ചേര്‍ത്തുകൊണ്ടാണ് ഒരുക്കുന്നതന്നും അറിയുന്നു. ബിഗ് ബ്രദറിന് അടുത്തിടെ തുടക്കമായിരുന്നു.

  മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍

  മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍

  ബോളിവുഡില്‍ സംവിധായകനായും നടനായും തിളങ്ങിയ താരമാണ് അര്‍ബാസ് ഖാന്‍. സല്‍മാന്‍ ഖാന്റെ ദബാംഗ് 3യുടെ തിരക്കുകള്‍ക്കിടെയാണ് അര്‍ബാസ് ഖാന്‍ മലയാളത്തിലേക്കും എത്തുന്നത്. ചിത്രത്തില്‍ ഒരു ഐപിഎസ് ഓഫീസറുടെ റോളിലാണ് നടന്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ജൂലായിലാണ് ആരംഭിക്കുന്നത്.

  അര്‍ബാസ് ഖാന്‍റെ ട്വീറ്റ്

  അര്‍ബാസ് ഖാന്‍റെ ട്വീറ്റ്

  അതേസമയം മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷമായിരുന്നു തന്റെ ട്വിറ്റര്‍ പേജിലൂടെ അര്‍ബാസ് ഖാന്‍ പങ്കുവെച്ചിരുന്നത്. മോഹന്‍ലാല്‍ സാറിനും സംവിധായകന്‍ സിദ്ധിഖിനൊപ്പവും ജോലി ചെയ്യാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് താനെന്ന് അര്‍ബാസ് ഖാന്‍ പറയുന്നു. ഇത് മലയാളം ഫിലിം ഇന്‍ഡസ്ട്രിയിലെ തന്റെ അരങ്ങേറ്റ ചിത്രമാണെന്നും പേര് ബിഗ് ബ്രദറെന്നും അര്‍ബാസ് ഖാന്‍ കുറിച്ചു. ജൂലായിലെ ഷൂട്ടിംഗിനായി കാത്തിരിക്കുകയാണെന്നും നടന്‍ ട്വീറ്റ് ചെയ്തു.

  ട്വീറ്റ് കാണൂ

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  അര്‍ബാസ് ഖാനു പുറമെ വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ചെമ്പന്‍ വിനോദ്, ജനാര്‍ദ്ദനന്‍, തുടങ്ങിയവരാണ് ബിഗ് ബ്രദറില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമ വൈശാഖ് സിനിമാസ്, എസ് ടാക്കീസ്, നിക്ക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

  മോഹന്‍ലാലിന്റെ സഹോദന്മാരായി

  മോഹന്‍ലാലിന്റെ സഹോദന്മാരായി

  ബാംഗ്ലൂരു, മംഗലാപുരം എന്നിവിടങ്ങളിലായി തൊണ്ണൂറ് ദിവസത്തെ ഷൂട്ടിംഗാണ് ബിഗ് ബ്രദറിനുളളത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദന്മാരായി അനൂപ് മേനോനും ഷര്‍ജാനോ ഖാലിദുമാണ് അഭിനയിക്കുന്നത്. ജൂണ്‍ എന്ന ചിത്രത്തില്‍ രജിഷ വിജയന്റെ കാമുകനായി എത്തിയ താരം കൂടിയാണ് സര്‍ജാനോ. തെന്നിന്ത്യന്‍ താരസുന്ദരി റെജീന കാസന്‍ഡ്ര സിനിമയില്‍ നായികാ വേഷത്തിലെത്തുന്നു. റെജീനയ്‌ക്കൊപ്പം മറ്റു രണ്ടു നായികമാരും ചിത്രത്തിലുണ്ട്.

  ബിജു മേനോനൊപ്പം സംവൃത സുനിലിന്റെ തിരിച്ചുവരവ്! സത്യം പറഞ്ഞാ വിശ്വസിക്കുവോ ടീസര്‍! കാണൂ

  മെഗാസ്റ്റാറിന്റെ ടീസറിന് പിന്നാലെ ലാലേട്ടന്റെ വക ഫസ്റ്റ്‌ലുക്കും! ഇട്ടിമാണിയെക്കുറിച്ച് മോഹന്‍ലാല്‍

  English summary
  arbaaz khan tweeted about mohanlal's big brother movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X