»   » വീണ്ടും ഒരു നാടന്‍സുന്ദരിയായി അര്‍ച്ചന

വീണ്ടും ഒരു നാടന്‍സുന്ദരിയായി അര്‍ച്ചന

Posted By:
Subscribe to Filmibeat Malayalam
Archana Kavi
ലാല്‍ ജോസിന്റെ നീലത്താമരയിലൂടെ അരങ്ങേറ്റം കുറിച്ച അര്‍ച്ചന കവിയെ പിന്നീടങ്ങോട്ട് കണ്ടത് മോഡേണ്‍ റോളുകളിലായിരുന്നു. അടുത്തിടെയായി നടിയെ മലയാളത്തില്‍ അധികം കാണാനുമില്ലായിരുന്നു. അന്യഭാഷകളിലെ തിരക്കു മൂലമാണ് മലയാളത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതെന്നായിരുന്നു അര്‍ച്ചന പറഞ്ഞിരുന്നത്. ഇപ്പോഴിതാ വീണ്ടുമൊരു ഗ്രാമീണ കഥാപാത്രവുമായി നടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. നവാഗതനായ സി അനൂപ് സംവിധാനം ചെയ്യുന്ന ''അവന്‍, അവള്‍, അവര്‍'' എന്ന ചിത്രത്തിലാണ് അര്‍ച്ചന വീണ്ടും ഗ്രാമീണപ്പെണ്‍കൊടിയാവുന്നത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. മൈന എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സേതുവാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ സേതുവും അര്‍ച്ചനയും പ്രണയത്തിലാണ്. എന്നാല്‍ പിന്നീട് ചില തെറ്റിദ്ധാരണകളുടെ പുറത്ത് സേതു നാടുവിട്ട് വിദേശ രാജ്യത്തേയ്ക്ക് പോകുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സേതു ജന്‍മനാട്ടിലേയ്ക്ക് തിരിച്ചെത്തുന്നു. പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയും കെ ജയകുമാര്‍ ഐഎഎസും ഒരുക്കിയ വരികള്‍ക്ക് ഈണം പകരുന്നത് ബിജിബാലാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അനൂപ് തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം തന്നെ തേടിയെത്തിയ ഗ്രാമീണ സുന്ദരിയെ അര്‍്ച്ചന മനോഹരമാക്കുമെന്ന് പ്രതീക്ഷിക്കാം.

English summary
Archana Kavi will next be seen in a love story set in a village by debutant director C Anoop

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam