അര്‍ച്ചന കവി- അന്ന് നായിക, ഇന്ന് സഹനടി

By Lakshmi

നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അര്‍ച്ചന കവി. നീലത്താമരയിലെ അര്‍ച്ചനയുടെ ഗെറ്റപ്പും അഭിനയവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന് ശേഷം പിന്നീട് ചില ചിത്രങ്ങളില്‍ നായികയായി എത്തിയെങ്കിലും ഇപ്പോള്‍ സഹനടിവേഷങ്ങളാണ് അര്‍ച്ചന കൂടുതലും കൈകാര്യം ചെയ്യുന്നത്.

മമ്മി ആന്റ് മിയില്‍ അര്‍ച്ചന ചെയ്ത റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ പിന്നീട് ചില ചിത്രങ്ങളില്‍ നായികയായി എത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ സഹനടി വേഷത്തില്‍ അര്‍ച്ചന ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം മികച്ചവയാണ്. സഹനടിയായി അഭിനയിക്കുന്നതില്‍ താനൊരു കുഴപ്പവും കാണുന്നില്ലെന്നാണ് അര്‍്ച്ചന പറയുന്നത്. ഹണീ ബീയിലും മറ്റും ചെയ്ത കഥാപാത്രങ്ങള്‍ മികച്ചവയായിരുന്നുവെന്നും അര്‍ച്ചന പറയുന്നു.

അര്‍ച്ചന ജോസ് കവിയില്‍

അര്‍ച്ചന കവി; അന്ന് നായിക, ഇന്ന് സഹനടി

ജേര്‍ണലിസ്റ്റായ ജോസ് കവിയിലിന്റെ മകളായ അര്‍ച്ചന ജനിച്ചത് ദില്ലിയിലാണ്. 2006ലാണ് ദില്ലിയില്‍ നിന്നും ബിരുദ പഠനത്തിനായി അര്‍ച്ചന കേരളത്തിലെത്തിയത്.

ആരും കൊതിയ്ക്കുന്ന തുടക്കം

അര്‍ച്ചന കവി; അന്ന് നായിക, ഇന്ന് സഹനടി

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കിയ പഴയകാല ചിത്രമായ നീലത്താമരയുടെ റീമേക്കിലൂടെ ആരും കൊതിയ്ക്കുന്നൊരു തുടക്കമാണ് അര്‍ച്ചനയ്ക്ക് മലയാളത്തില്‍ ലഭിച്ചത്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ലാല്‍ ജോസ് ഒരുക്കിയ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അര്‍ച്ചനയുടെ കഥാപാത്രമായിരുന്നു.

ജേര്‍ണലിസ്റ്റാവാന്‍ കൊതിച്ച അര്‍ച്ചന

അര്‍ച്ചന കവി; അന്ന് നായിക, ഇന്ന് സഹനടി

അച്ഛനെപ്പോലെ നല്ലൊരു മാധ്യമപ്രവര്‍ത്തകയാകാനായിരുന്നു അര്‍ച്ചന ആദ്യം ആഗ്രഹിച്ചത്. പിന്നീട് ആര്‍ജെ മോഹം ഉള്ളില്‍ കടന്നുകൂടി. പക്ഷേ പിന്നീട് അതും ഉപേക്ഷിച്ചു. ബിരുദ പഠനത്തിന് ശേഷം അര്‍ച്ചന ഇന്ത്യാവിഷന്‍ ചാനലില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു.

ചാനല്‍ അവതാരക

അര്‍ച്ചന കവി; അന്ന് നായിക, ഇന്ന് സഹനടി

ഇന്റേണ്‍ഷിപ്പ് ചെയ്യുന്നകാലത്താണ് ഇന്ത്യാവിഷനില്‍ ബ്ലഡ്ഡി ലവ് എന്ന പരിപാടി അവതരിപ്പിക്കാന്‍ അര്‍ച്ചനയ്ക്ക് അവസരം ലഭിച്ചത്. ഈ പരിപാടിയിലൂടെയാണ് അര്‍ച്ചന ലാല്‍ ജോസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

മമ്മി ആന്റ് മി

അര്‍ച്ചന കവി; അന്ന് നായിക, ഇന്ന് സഹനടി

മമ്മി ആന്റ് മിയിലെ എല്ലാത്തിനോടും നിഷേധഭാവം പുലര്‍ത്തുന്ന ടീനേജുകാരിയായി അര്‍ച്ചന ശരിയ്ക്കും അഭിനയിച്ചു തകര്‍ക്കുകയായിരുന്നു.

തമിഴകത്ത്

അര്‍ച്ചന കവി; അന്ന് നായിക, ഇന്ന് സഹനടി

മലയാളത്തില്‍ ചെയ്ത ചില ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അര്‍ച്ചന തമിഴില്‍ ഭാഗ്യപരീക്ഷണത്തിനൊരങ്ങിയത്. അരവാന്‍ എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചനയുടെ തമിഴക അരങ്ങേറ്റം. ചിത്രത്തില്‍ ഒരു ആദിവാസിപ്പെണ്‍കുട്ടിയായാണ് അര്‍ച്ചന അഭിനയിച്ചത്.

തെലുങ്കില്‍

അര്‍ച്ചന കവി; അന്ന് നായിക, ഇന്ന് സഹനടി

2013ലാണ് അര്‍ച്ചനയുടെ ആദ്യ തെലുങ്ക് ചിത്രം റിലീസ് ചെയ്തത്. ബാക്ക്‌ബെഞ്ച് സ്റ്റുഡന്റ് എന്ന ചിത്രത്തില്‍ കോളെജ് വിദ്യാര്‍ത്ഥിനിയുടെ വേഷമായിരുന്നു അര്‍ച്ചനയ്ക്ക്.

നായികയില്‍ നിന്നും സഹനടിയിലേയ്ക്ക്

അര്‍ച്ചന കവി; അന്ന് നായിക, ഇന്ന് സഹനടി

ഹണി ബീ എന്ന ചിത്രത്തില്‍ അര്‍ച്ചന ചെയ്ത സാറയെന്ന കഥാപാത്രം മികച്ചതായിരുന്നു. ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നാലെ പട്ടംപോലെ, ബാങ്കിള്‍സ്, നാടോടിമന്‍ എന്നീ ചിത്രങ്ങളിലും അര്‍ച്ചന സഹനടിയായി തിളങ്ങി.

ഹിന്ദിയില്‍

അര്‍ച്ചന കവി; അന്ന് നായിക, ഇന്ന് സഹനടി

അഞ്ജലി ശുക്ല സംവിധാനം ചെയ്ത് ഓഫ്ബീറ്റ് ചിത്രമായ സരോജയില്‍ അര്‍ച്ചന ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷം ചെയ്തു.

ഏഷ്യാനെറ്റില്‍ അവതാരക

അര്‍ച്ചന കവി; അന്ന് നായിക, ഇന്ന് സഹനടി


സിനിമയിലെ തിരക്കുകള്‍ക്കിടെ അര്‍ച്ചന ഏഷ്യാനെറ്റില്‍ സുന്ദരി നീയും സുന്ദരന്‍ ഞാനും എന്ന റിയാലിറ്റിഷോയുടെ അവതാരകയായി.

നൂറ വിത് ലവ്

അര്‍ച്ചന കവി; അന്ന് നായിക, ഇന്ന് സഹനടി

നൂറ വിത് ലവ് എന്ന ചിത്രമാണ് ഇപ്പോള്‍ റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന അര്‍ച്ചനയുടെ ചിത്രം. മംമ്ത മോഹന്‍ദാസ് പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ അര്‍ച്ചന ഒരു ഡോക്ടറുടെ വേഷത്തില്‍ എത്തുന്നത്.

പുതിയ ചിത്രങ്ങള്‍

അര്‍ച്ചന കവി; അന്ന് നായിക, ഇന്ന് സഹനടി

തമിഴില്‍ ജ്ഞാന കിറുക്കന്‍, മലയാളത്തില്‍ കുക്കിലിയാര്‍, വണ്‍സ് അപ്പോണ്‍ എ ടൈം, ഡെ നൈറ്റ്, തുടങ്ങിയവയാണ് അര്‍ച്ചന ചെയ്തുകൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X