വിവാഹം 2 വര്‍ഷം കഴിഞ്ഞ്: അര്‍ച്ചന കവി
നീലത്താരമയെന്ന ചിത്രത്തിലെ വീട്ടുവേലക്കാരി പെണ്‍കുട്ടിയായി മലയാളചലച്ചിത്രലോകത്തേയ്ക്ക് കടന്നുവന്ന താരമാണ് അര്‍ച്ചന കവി. നീലത്താമരയ്ക്ക് പിന്നാലെ മമ്മി ആന്റ് മി, ഹണി ബീ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത അര്‍ച്ചന വിവാഹിതയാകാന്‍ പോകുന്നുവെന്ന രീതിയില്‍ അടുത്തകാലത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇത്തരം വാര്‍ത്തകളെല്ലാം തള്ളിക്കളയുകയാണ് അര്‍ച്ചന. താന്‍ രണ്ടുവര്‍ഷം കഴിഞ്ഞുമാത്രമേ വിവാഹിതയാകൂ എന്നാണ് അര്‍ച്ചന പറയുന്നത്. ഇപ്പോള്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ അര്‍ച്ചന ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് ചെയ്യാനായി തയ്യാറെടുക്കുകയാണ്..
ടു നൂറ വിത്ത് ലവ് എന്ന ചിത്രമാണ് അര്‍ച്ചന അഭിനയിച്ച് പുറത്തുവരാന്‍ പോകുന്ന പുതിയ ചിത്രം. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് അര്‍ച്ചന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
മലായളത്തില്‍ ഏതാനും ചിത്രങ്ങള്‍ ചെയ്തശേഷം തമിഴിലും തെലുങ്കിലും ഭാഗ്യപരീക്ഷണം നടത്തിയിട്ടുള്ള അര്‍ച്ചനയുടെ മികച്ച വേഷത്തിനായുള്ള കാത്തിരിപ്പ് ഇനിയും തുടരുകയാണ്. ജ്ഞാനകിറുക്കന്‍ എന്ന തമിഴ് ചിത്രത്തില്‍ ഇപ്പോള്‍ അര്‍ച്ചന അഭിനയിച്ചുവരുകയാണ്. ഇതിനൊപ്പം വണ്‍സ് അപ്പോണ്‍ എ ടാം, ഡെ നൈറ്റ് എന്നീമ മലായളചിത്രങ്ങളിലും അര്‍ച്ചന അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications












