അജുവര്‍ഗീസിന്റെ ആദ്യ നായിക അര്‍ച്ചന കവി!
എം ടി വാസുദേവന്‍ നായര്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന നീലത്താമര പോലൊരു ചിത്രത്തിലൂടെ തുടക്കം കിട്ടിയിട്ടും പ്രതീക്ഷിച്ച നിലയില്‍ ഉയരാന്‍ കഴിയാത പോയ നടിയാണ് അര്‍ച്ചന കവി. എല്ലാ നായികമാരെയും പോലെ ഇപ്പോള്‍ അര്‍ച്ചനാ കവിയ്ക്കും കൈനിറയെ ചിത്രങ്ങളുണ്ടെങ്കിലും ഒന്നും നായികാ പ്രാധാന്യമുള്ളതല്ല. സഹനടിയായി ഒതുങ്ങിക്കൂടുകയാണ് അര്‍ച്ചന.
പക്ഷെ ഇപ്പോള്‍ ഒരു ചിത്രമുണ്ട്. അജുവര്‍ഗീസിന്റെ ആദ്യനായികയായി അര്‍ച്ചന കവി എത്തുന്നു. അജു ആദ്യമായി നായകനാകുന്ന 'മോനായി എങ്ങനെ ആണായി' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. നവാഗതനായ സന്തോഷ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉല്ലാസ്, ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്.

സിനിമയില്‍ നിന്നു വിട്ടകന്നതും ഇപ്പോള്‍ വിട്ടുനില്‍ക്കുന്നതുമായ ഹാസ്യതാരങ്ങള്‍ക്ക് പകരക്കാരനായി എത്തിയ അജു സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ നായകന് സമാനമായ വേഷമാണ് കൈകാര്യം ചെയ്തതെങ്കിലും ടൈറ്റില്‍ റോളായ സക്കറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലാലായിരുന്നു. എന്നാല്‍ മോനായി എങ്ങനെ ആണായി എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അജു തന്നെയാണ്.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അജുവിനൊപ്പം ഭഗത് മാനുവലും ഹരിയും ചിത്രത്തിലെത്തുന്നു. ഹരിയുടെ നായികയായി ആദ്യകാല നടി സുമുത്രിയുടെ മകള്‍ ദീപ്തിയാണ് അഭിനയിക്കുന്നത്. എ ടു ഇസന്റ് ക്രിയേഷന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











