ഡോക്ടറായി അര്‍ച്ചനാ കവി വരുന്നു
നീലത്താമര എന്ന ചിത്രത്തിലൂടെ മികച്ച ഒരു തുടക്കം ലഭിച്ചെങ്കിലും അര്‍ച്ചന കവി എന്ന നടിക്ക് നായിക എന്ന നിലയില്‍ വിജയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. നീലത്താമരയ്ക്ക് ശേഷം ചെയ്ത മമ്മി ആന്റ് മി എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നായികമാരുടെ സുഹൃത്തായും സഹോദരിയായും സഹനടിയായി അര്‍ച്ചന ഒതുങ്ങി. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാലാണ് ചെറിയ വേഷങ്ങളൊലൊതിങ്ങിനിന്നതെന്ന് വേണമെങ്കില്‍ പറയാം.
പഠനം തുടരുമ്പോഴും, വീണ്ടുമൊരു സഹനടിയുടെ വേഷത്തിലെത്തുകയാണ് അര്‍ച്ചന. രണ്ടാമതും കാന്‍സര്‍ വന്നതിന് ശേഷം മംമ്ത മോഹന്‍ദാസ് തിരിച്ചുവന്നഭിനയിക്കുന്ന ടു നോറ വിത്ത് ലവ് എന്ന ചിത്രത്തിലാണ് അര്‍ച്ചന സഹനാടിയായി എത്തുന്നത്. ഒരു ഡോക്ടറുടെ വേഷമാണ് അര്‍ച്ചനയ്ക്ക്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിന്റെ അടുത്ത സുഹൃത്താണ് ഈ ഡോക്ടര്‍.

അനില്‍ ബാബു കൂട്ടിലെ ബാബു സ്വതന്ത്ര സംവിധായകനായ ശേഷം ആദ്യമായി ചെയ്യുന്ന ചിത്രത്തില്‍ അര്‍ച്ചനയ്ക്കും മംമ്ത മോഹന്‍ദാസിനും പുറമെ കൃഷ് സത്താര്‍, കനിഹ, മിത്ര കുര്യാന്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്. പ്രവാസി എഴുത്തുകാരനായ മുഹമ്മദ് വടകരയുടെ കഥയ്ക്ക് ജിഎസ് അനിലാണ് തിരക്കഥയെഴുതുന്നത്.
ദിലീപ് നായകനായ നാടോടി മന്നനാണ് അര്‍ച്ചനയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ഡേ നൈറ്റ് തുടങ്ങിയ ചിത്രങ്ങളിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജ്ഞാനകിറുക്കന്‍ എന്ന ഒരു തമിഴ് ചിത്രത്തിലും അര്‍ച്ചന അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











