അര്‍ച്ചന കവിയുടെ മീനവിയല്‍ വെബ് സീരിസിന്‌റെ രസകരമായ വീഡിയോ പുറത്ത്! കാണൂ

By Midhun Raj

അഭിനേതാവിനു പുറമെ തിരക്കഥാകൃത്തായും അര്‍ച്ചന കവി തുടക്കമിട്ട വെബ് സീരിസ് പരമ്പരയാണ് മീനവിയല്‍. നടിയുടെ സ്‌ക്രിപ്റ്റില്‍ നവാഗതനായ അഭിഷേക് നായരാണ് പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്. വെബ് സീരിസിന്റെ പ്രൊമോയും ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആനന്ദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ കുര്യനാണ് അര്‍ച്ചന കവിക്കൊപ്പം സീരിസില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

Meenaviyal

ടൊവിനോ തോമസായിരുന്നു ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പുറത്തുവിട്ടിരുന്നത്. വെബ് സീരിസിന്റെ പ്രൊമോയ്ക്കും ട്രെയിലറിനും മികച്ച സ്വകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും അടിയുണ്ടാക്കുന്ന ചേച്ചിയും അനിയനുമായിട്ടാണ് അര്‍ച്ചന കവിയും അരുണ്‍ കുര്യനും എത്തുന്നത്.

അര്‍ച്ചന കവിയുടെ ഭര്‍ത്താവ് അബീഷ് മാത്യുവും ഈസ്‌റ്റേണും ചേര്‍ന്നാണ് വെബ് സീരിസ് നിര്‍മ്മിക്കുന്നത്. സച്ചിന്‍ വാര്യര്‍ പരമ്പരയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന അര്‍ച്ചന അടുത്തിടെ ബ്ലോഗെഴുത്തിലൂടെ വീണ്ടും സജീവമായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് നടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി ഇരുപതിലധികം സിനിമകളിലും നടി അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X