എയര്‍പോര്‍ട്ടിലേക്ക് പോകുംവഴിയാണ് അത് സംഭവിച്ചത്! തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് അര്‍ച്ചന കവി!

നീലത്താമരയെന്ന ലാല്‍ ജോസ് ചിത്രം സിനിമ കണ്ടവാരും കുട്ടിമാളു എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ടെലിവിഷന്‍ ചാനലിലെ അവതാരക വേഷത്തില്‍ നിന്നും അഭിനേത്രിയിലേക്ക് മാറിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു പിന്നീട് അര്‍ച്ചനയെ തേടിയെത്തിയത്. ചിരിച്ച മുഖത്തോടെയല്ലാതെ ഈ അഭിനേത്രിയെ കാണാറില്ല. അത് തന്നെയാണ് വലിയ സവിശേഷതയും.

അബീഷ് മാത്യുവുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു അര്‍ച്ചന. എഴുത്തിലും അഭിനയത്തിലുമായി താന്‍ ഇപ്പോഴും സജീവമാണെന്ന് അടുത്തിടെ താരം പറഞ്ഞിരുന്നു. തൂഫാന്‍ മെയില്‍ എന്ന വെബ് സീരീസുമായും താരമെത്തിയിരുന്നു. അമ്മുവെന്ന കഥാപാത്രത്തെയായിരുന്നു അര്‍ച്ചന അവതരിപ്പിച്ചത്. അര്‍ച്ചനയുടെ അച്ഛനായ ജോസ് കവിയും വെബ് സീരീസില്‍ അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം കഴിഞ്ഞ ദിവസം സംഭവിച്ച കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സംഭവിച്ച കാര്യത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്.

കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു

കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു

കൊച്ചിയില്‍ വെച്ചായിരുന്നു സംഭവം. മെട്രോ പാലത്തില്‍ നിന്നും കോണ്‍ക്രീറ്റ് പാളി കാറിന് മുകളിലേക്ക് അടര്‍ന്നുവീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് താന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും താരം കുറിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് പാളി വീണതിനെത്തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം തകര്‍ന്നുപോയിരുന്നു. ഇതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞ് എത്തിയിട്ടുള്ളത്. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പിന്നീട് താരം വ്യക്തമാക്കിയിരുന്നു.

എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര

എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര

എയര്‍പോര്‍ട്ടിലേക്കുള്ള യാത്രമാധ്യേയായിരുന്നു ഈ സംഭവം. രഞ്ജിനി ജോസും ജ്യോത്സനയുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന്‍രെ പോസ്റ്റിന് കീഴിലായി കമന്റുകളുമായെത്തിയിട്ടുള്ളത്. അര്‍ച്ചന ഓക്കെയായിരിക്കുന്നുവെന്ന് കരുതുന്നുവെന്നും വളരെ ദൗര്‍ഭാഗ്യകരമായ സംഭവാണ് ഇതെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. വിഷയത്തെക്കുറിച്ച് കൊച്ചി മെട്രോ, കേരള പോലീസ് തുടങ്ങിയവരെ അറിയിച്ചിട്ടുണ്ടെന്നും അര്‍ച്ചന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തിനുള്ള മറുപടിയുമായി കൊച്ചി മെട്രോ എത്തിയിട്ടുള്ളത്.

 നഷ്ടപരിഹാരം വേണമെന്ന് താരം

നഷ്ടപരിഹാരം വേണമെന്ന് താരം

സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും കാറിനുണ്ടായ കേടുപാട് പരിഹരിക്കുന്നതിനായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അര്‍ച്ചന കവി ആവശ്യപ്പെട്ടിരുന്നു. ഇത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയായാണ് മറുപടിയുമായി കൊച്ചി മെട്രോ അധികൃതരെത്തിയത്. താങ്കളുടെ ഡ്രൈവറുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും ഇങ്ങനെയൊരു കാര്യം സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ കമന്റ് ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു

സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു

അര്‍ച്ചന കവിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. താരത്തിന് എന്തെങ്കിലും സംഭവിച്ചോയെന്നും സുരക്ഷിതയായി ഇരിക്കുകയല്ലെ എന്നുമൊക്കെയായിരുന്നു ആരാധകരുടെ ചോദ്യം. താന്‍ സുരക്ഷിതയാണെന്ന് താരം പറഞ്ഞതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. സ്വീകാര്യതയുടെ കാര്യത്തിലും പിന്തുണയിലും ഏറെ മുന്നിലാണ് അര്‍ച്ചന കവി.

പോസ്റ്റ് കാണാം

അര്‍ച്ചന കവിയുടെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X