അര്‍ച്ചന കവി സുഖമായിരിക്കട്ടെ
എംടി - ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന നീലത്താമര പോലൊരു ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞെങ്കിലും അര്‍ച്ചനാ കവി എന്ന നടിയ്ക്ക് മലയാള സിനിമയില്‍ വേണ്ടവിധത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ടു നൂറ വിത്ത് ലവ് എന്ന ചിത്രത്തിന് ശേഷം അര്‍ച്ചന കവി വീണ്ടും വരുന്നു.
തിരക്കഥാകൃത്തായിരുന്ന ടിഎ റസാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അര്‍ച്ചന മുഖ്യ വേഷത്തിലെത്തുന്നത്. 'മൂന്നാം നാള്‍ ഞായറാഴ്ച' എന്ന ചിത്രത്തിലൂടെയാണ് റസാഖ് തിരക്കഥകൃത്തില്‍ നിന്നും സംവിധായകന്റെ വഴിയേ തിരിഞ്ഞത്. 'സുഖമായിരിക്കട്ടെ' എന്നാണ് ചിത്രത്തിന് പേര്‍ നല്‍കിയിരിക്കുന്നത്.

അഭിനയത്തില്‍ നല്ല വേഷങ്ങള്‍ ലഭിക്കാത്തതുകൊണ്ടോ എന്തോ അര്‍ച്ച അടുത്തിടെ കൊച്ചിയില്‍ ഒരു ബൂട്ടിക് തുടങ്ങിയിരുന്നു. സിനിമയില്‍ സെലക്ടീവായ അര്‍ച്ചന അഭിനയത്തിനൊപ്പം ബിസ്‌നസും മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്.
അര്‍ച്ചനയെ പോലെ, വളരെ മുമ്പ് നല്ലൊരു തുടക്കം കിട്ടി, സിനിമയില്‍ വേണ്ട വിധത്തിത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കഴിയാതെ പോയെ വിനീതാണ് ചിത്രത്തിലെ നായകനെന്ന് കേള്‍ക്കുന്നു. ഒരു അറബിക് ടീച്ചറിന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ കൊച്ചിയില്‍ തുടങ്ങിക്കഴിഞ്ഞു.


Click it and Unblock the Notifications











