»   »  അര്‍ച്ചന കവി എവിടെപ്പോയെന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരമിതാ, ഇപ്പോഴത്തെ പരിപാടി ഇതാണ്!

അര്‍ച്ചന കവി എവിടെപ്പോയെന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരമിതാ, ഇപ്പോഴത്തെ പരിപാടി ഇതാണ്!

Posted By:
Subscribe to Filmibeat Malayalam
അർച്ചന കവി എവിടെയാണ്? | filmibeat Malayalam

നീലാത്താമരയെന്ന സിനിമ കണ്ടവാരും അര്‍ച്ചന കവിയേയും മറന്നുകാണാനിടയില്ല. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അര്‍ച്ചന അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ടെലിവിഷന്‍ ചാനലിലെ അവതാരക വേഷത്തില്‍ നിന്നും അഭിനേത്രിയിലേക്ക് മാറിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് പിന്നീട് താരത്തിന് ലഭിച്ചത്.

ദുരന്ത നാടകത്തെ വെല്ലുന്ന ജീവിത കഥയുമായി തൊടുപുഴ വാസന്തി, അറിഞ്ഞിരിക്കണം ആ താരത്തെക്കുറിച്ച്

ഇത്രയ്ക്ക് സിമ്പിളാണോ ഐശ്വര്യ റായി? സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍ കാണൂ!

അബീഷ് മാത്യുവുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമ കുറച്ചോയെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ എഴുത്തിലും അഭിനയത്തിലുമായി താന്‍ ആകെ സജീവമാണെന്ന് താരം പറയുന്നു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അര്‍ച്ചന കാര്യങ്ങള്‍ വ്യക്തമാക്കിയത്. തൂഫാന്‍ മെയില്‍ എന്ന വെബ് സീരീസിന്റെ തിരക്കിലാണ് താരം ഇപ്പോള്‍. അമ്മുവെന്ന കഥാപാത്രമായാണ് അര്‍ച്ചനയെത്തുന്നത്. അര്‍ച്ചനയുടെ അച്ഛന്‍ ജോസ് കവിയില്‍ ഈ വെബ് സീരീസില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അര്‍ച്ചന കവിയെക്കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ കൂടുതല്‍ വായിക്കൂ.

അര്‍ച്ചന എവിടെയാണ്

അവതാരകയായും അഭിനേത്രിയായും പ്രേക്ഷക ഹൃദയത്തിലിടം പിടിച്ച അര്‍ച്ചനയെവിടായാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വെബ് സീരീസില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും സിനിമയില്‍ കാണാത്തതതിനെക്കുറിച്ചാണ് ആരാധകര്‍ ചോദിക്കുന്നത്. വിവാഹത്തോടെ താരം സിനിമ ഉപേക്ഷിച്ചോയെന്ന തരത്തിലുള്ള സംശയങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

തൂഫാന്‍ മെയിലുമായി തിരക്കിലാണ്

തൂഫാന്‍ മെയിലെന്ന വെബ് സീരീസിന്റെ തിരക്കിലാണ് താരം ഇപ്പോള്‍. യൂട്യൂബില്‍ റീലീസ് ചെയ്ത തൂഫാന്‍ മെയിലിന്റെ സ്‌ക്രിപ്റ്റും അര്‍ച്ചന തന്നെയാണ് തയ്യാറാക്കിയത്.

അച്ഛനും മകളും പ്രധാന കഥാപാത്രമായെത്തുന്നു

അച്ഛന്‍ ജോസ് കവിയിലിനെപ്പോലെ പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് അര്‍ച്ചന കവി വ്യക്തമാക്കിയിരുന്നു. ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടയിലാണ് യെസ് ഇന്ത്യാവിഷനില്‍ പരിപാടി അവതരിപ്പിച്ച് തുടങ്ങിയത്. അച്ഛനും മകളുമായാണ് തൂഫാന്‍ മെയിലില്‍ ഇരുവരും എത്തുന്നത്.

എഴുത്തിലെ താല്‍പര്യം

എഴുത്തില്‍ താല്‍പര്യമുണ്ടെന്ന് അര്‍ച്ചന നേരത്തെ വ്യക്തമാക്കിയിരുന്നു. ചെറിയ പ്രൊജക്ടുമായി സ്‌ക്രീനിലെത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്തെഴുതണമെന്ന് ആലോചിപ്പോഴാണ് താനും പപ്പയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തന്നെ കുറിക്കാമെന്ന് തീരുമാനിച്ചത്. അച്ഛനും അമ്മയുമായി ക്ലോസ് റിലേഷന്‍ഷിപ്പുണ്ട്. എന്ത് കാര്യത്തെക്കുറിച്ചും തുറന്ന് സംസാരിക്കാന്‍ കഴിയാറുണ്ടെന്നും അര്‍ച്ചന പറയുന്നു.

ഏഴ് എപ്പിസോഡുകള്‍

ഏഴ് എപ്പിസോഡുകളാണ് തൂഫാന്‍ മെയില്‍ വെബ് സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആര് എപ്പിസോഡുകല്‍ ഇത് വരെ റിലീസ് ചെയ്തു. ഒറ്റയിരിപ്പിലാണ് ഏഴ് എപ്പിസോഡുകളും എഴുതിത്തീര്‍ത്തത്.

പപ്പയോട് പറഞ്ഞപ്പോള്‍

എഴുതിക്കഴിഞ്ഞതിന് ശേഷം ഡയറക്ടര്‍ അഭിലാഷ് കുമാറിനും പപ്പയ്ക്കും സ്‌ക്രിപ്റ്റ് മെയില്‍ ചെയ്തിരുന്നു. വായിച്ച് കഴിഞ്ഞതിന് ശേഷം തന്നെ വിളിച്ച പപ്പ അബീഷിനോട് സംസാരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

അഭിനയിക്കാന്‍ സമ്മതിച്ചു

നിന്റെ ഭാര്യ എന്റെ ജീവിതം ഡോക്യുമെന്റ് ചെയ്തിരിക്കുകയാണ്. തനിക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്നുമായിരുന്നു പപ്പ അബീഷിനെ വിളിച്ച് പറഞ്ഞത്. കഥ പറയാനുപയോഗിച്ച രീതി ഇഷ്ടപ്പെട്ടെന്നും പറഞ്ഞു. അപ്പോഴാണ് ഇതില്‍ അഭിനയിക്കാമോ എന്ന് താന്‍ ചോദിച്ചത്. അതോടെ പപ്പ സമ്മതിച്ചുവെന്നും അര്‍ച്ചന പറയുന്നു.

ബോറാണെങ്കില്‍ മാറ്റണം

തന്റെ അഭിനയം ബോറണെങ്കില്‍ മാറ്റണമെന്ന് പപ്പ ആദ്യമേ ആവശ്യപ്പെട്ടിരുന്നു. അഭിനയം നന്നായില്ലെങ്കില്‍ പിറ്റേന്ന് തന്നെ മടക്കി അയയ്ക്കുമെന്ന് താനും മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു.

അഭിനയിച്ചതിന് ശേഷം

അഭിനയിക്കുന്നതിനിടയില്‍ വളരെ പെട്ടെന്നാണ് പപ്പ കഥാപാത്രമായി മാറിയത് തന്നേക്കാള്‍ നന്നായി പപ്പയാണോ അഭിനയിക്കുന്നതെന്ന് സംശയിച്ചുപോയിട്ടുണ്ടെന്നും താരം പറയുന്നു.

പപ്പ നല്‍കിയ മറുപടി

അഭിനയത്തില്‍ യാതൊരുവിധ മുന്‍പരിചയവുമില്ലാത്ത പപ്പയോട് എന്ത് ധൈര്യത്തിലാണ് അഭിനയിക്കാന്‍ പോവുന്നതെന്ന് ചോദിച്ചപ്പോള്‍ അവളുടെ എല്ലാ കാര്യങ്ഹളിലും ഒപ്പം നിന്നിട്ടുണ്ട്. ഇക്കാര്യത്തിലും ഒപ്പം നില്‍ക്കുന്നുവെന്ന മറുപടിയാണ് താരം നല്‍കിയത്.

English summary
Archana Kavi talking about toofan mail web series.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam