»   » ഷിബു പ്രഭാകരന്റെ ത്രില്ലര്‍ ഡേ നൈറ്റ്

ഷിബു പ്രഭാകരന്റെ ത്രില്ലര്‍ ഡേ നൈറ്റ്

Posted By:
Subscribe to Filmibeat Malayalam

ഹാസ്യതാരമായ സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കിക്കൊണ്ട് ഏറെ പുതുമകളോടെ വന്ന ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രം സംവിധാനം ചെയ്ത ഷിബു പ്രഭാകരന്റെ രണ്ടാമത്തെ ചിത്രം പുരോഗമിക്കുന്നു. ഡേ നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പകലും രാത്രിയും നടക്കുന്ന സംഭവങ്ങളുടെ ഉദ്വേഗജനകമായ ആവിഷ്‌കാരമാണ്. ആദ്യ ചിത്രത്തിലൂടെ ശുദ്ധഹാസ്യം പരീക്ഷിച്ച ഷിബു രണ്ടാമത്തെ ചിത്രത്തിലൂടെ ഒരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് നല്‍കാനൊരുങ്ങുന്നത്.

ഗ്രാമത്തില്‍ നിന്നും പട്ടണത്തിലെത്തുന്ന അര്‍ജുന്‍ എന്ന യുവാവിന്റെ പ്രണയവും ജീവിതത്തില്‍ വന്നുചേരുന്ന ദുരന്തങ്ങളുമാണ് ചിത്രത്തില്‍ കാണാനാവുക. മഖ്ബൂല്‍ സല്‍മാനാണ് ചിത്രത്തില്‍ അര്‍ജുനായി എത്തുന്നത്. തമിഴ് നടന്‍ ജിത്തന്‍ രമേശ് ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മികച്ചൊരു കഥാപാത്രമാണ് ജിത്തന്‍ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.

അര്‍ച്ചനാകവി അഭിരാമിയായി എത്തുന്നു. ഭഗത് മാനുവല്‍, ശ്രീജിത്ത് കൈവേലി, ശിവജി ഗുരുവായൂര്‍, ശോഭാ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കണ്ണൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അന്‍സാര്‍ നാസറാണ് ചിത്രത്തിന്റെ തരിക്കഥ രചിച്ചിരിക്കുന്നത്.

English summary
Archana Kavi and Maqbool salman is pairing for Day Night directing by Shibu Prabhakaran.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam