അഭിനയിച്ചതിന് പ്രതിഫലം കിട്ടിയിട്ടില്ല! വിളിച്ചാല്‍ ഫോണെടുക്കില്ല! ആരോപണവുമായി അര്‍ച്ചന പദ്മിനി!

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങളാണ് അടുത്തിടെയായി നടന്നത്. ഒട്ടേറെ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. റിലീസിന് മുന്‍പ് തന്നെ സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ തരംഗമായി മാറാറുണ്ട്. കാറല്‍ മാര്‍ക്‌സ് ഭക്തനായിരുന്നു എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവമായിരുന്നു പുറത്തുവിട്ടത്. യുവഅഭിനേത്രി സാനിയ ഇയ്യപ്പന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റര്‍ പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെ നേരത്തെ തന്നെ ഇതേക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സാനിയയും ലൈവ് വീഡിയോയിലൂടെ എത്തിയിരുന്നു.

സാജിര്‍ മജീദ്, വിപിന്‍ എന്‍ വേലായുധന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംവിധാനവുമൊരുക്കിയത്. മോഷന്‍ പോസ്റ്റര്‍ കൃത്യസമയത്ത് തന്നെ പുറത്തുവിട്ടിരുന്നു. പോസ്റ്റര്‍ പുറത്തുവിടുന്നതിന് തൊട്ടുമുന്‍പായാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് അര്‍ച്ചന പദ്മിനി രംഗത്തെത്തിയത്. സിനിമ പാരഡൈസോ ക്ലബിലായിരുന്നു താരം കുറിപ്പ് പോസ്റ്റ് ചെയ്തത്. സിനിമയില്‍ താനും അഭിനയിച്ചിരുന്നുവെന്നും ഇതുവരെ തനിക്ക് പ്രതിഫലം ലഭിച്ചിരുന്നില്ലെന്നുമായിരുന്നു താരം കുറിച്ചിട്ടുള്ളത്. താരത്തിന്റെ കുറിപ്പും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.

Archana Padmini

താനൊരു സിനിമാതൊഴിലാളിയാണെന്നും ഇത് വരെയും ചെയ്ത ജോലിയുടെ പ്രതിഫലം തനിക്ക് ലഭിച്ചില്ലെന്നും വിളിച്ചാല്‍ ഫോണെടുക്കില്ല എന്ന ആചാരവുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് താരം കുറിച്ചിട്ടുണ്ട്. അതിനിടയിലാണ് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിടുകയാണെന്ന കാര്യത്തെക്കുറിച്ച് അറിഞ്ഞത്. സിനിമ എന്നെങ്കിലും ഇറങ്ങുകയാണെങ്കില്‍ ഈ പോസ്റ്റ് കൂടി ചേര്‍ത്ത് അതിലെ മുദ്രാവാക്യം കൂടി കേള്‍ക്കണമെന്നും അപേക്ഷ. അപ്പോള്‍ കാര്യങ്ങള്‍ തികച്ചും വൈരുദ്ധാത്മകമാവുമെന്നും താരം കുറിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X