മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ ദുരനുഭവം നേരിട്ടു! യുവനടി അര്‍ച്ചന പദ്മിനിയുടെ വെളിപ്പെടുത്തൽ!!
മലയാള സിനിമയിലെ നടിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എറണാകുളത്ത് വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നു. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ വലിയ പ്രതിഷേധവുമായിട്ടാണ് നടിമാര്‍ വാര്‍ത്ത സമ്മേളനത്തിലെത്തിയത്. അതിനിടെ തിയറ്റര്‍ ആര്‍ട്ടിസ്റ്റും യുവനടിയുമായ അര്‍ച്ചന പദ്മിനി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്.
എനിക്ക് ഉണ്ടായ ഒരു അനുഭവമാണ് പറയുന്നത്. വളരെ കുറച്ച് സിനിമകളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. എന്ത് കൊണ്ട് പരാതി കൊടുക്കുന്നില്ലെന്ന് പറയുന്നതിനുള്ള മറുപടിയാണ് ഞാന്‍ പറയുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനമയുടെ സെറ്റില്‍ നിന്നും സ്റ്റെലിന്‍ ഷാ എന്ന വ്യക്തിയില്‍ നിന്നും എനിക്ക് മോശമായി അനുഭവമാണ് നേരിടേണ്ടി വന്നത്.

അദ്ദേഹം ഇന്നും സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണ്. അക്കാര്യം ചൂണ്ടികാണിച്ച് ഫെഫ്‌കെയില്‍ പരാതി കൊടുത്തിരുന്നെന്നും ഇതുവരെ നീതി ലഭിച്ചില്ലെന്നും അര്‍ച്ചന പറയുന്നു. പോലീസിന് പരാതി കൊടുക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വേര്‍ബല്‍ റേപ്പിന് ഇരയാവാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണെന്നാണ് അര്‍ച്ചന പറയുന്നത്. എനിക്ക് സിനിമയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനാല്‍ ഈ ഊളകളുടെ പുറകെ പോവാന്‍ താല്‍പര്യമില്ലെന്നും അര്‍ച്ചന പറയുന്നു.
ഡബ്ല്യൂസിസിയുടെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന ആളും വെളിപ്പെടുത്തൽ നടത്തിയിരുന്നു. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വരുന്ന മോശം മെസേജുകളെ കുറിച്ചായിരുന്നു തുറന്ന് പറഞ്ഞത്.


Click it and Unblock the Notifications











