ഈ സമയത്ത് ബിരിയാണിയോ? അര്‍ച്ചന സുശീലനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ! കിടിലന്‍ മറുപടിയുമായി താരവും!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് അര്‍ച്ചന സുശീലന്‍. ബിഗ് ബോസ് സീസണ്‍ 1 ല്‍ മത്സരിക്കാനായും അര്‍ച്ചന എത്തിയിരുന്നു. വില്ലത്തി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിനാണ് താല്‍പര്യമെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അര്‍ച്ചന പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
അഭിനയം മാത്രമല്ല നൃത്തത്തിലും മികവുണ്ട് തനിക്കെന്ന് താരം തെളിയിച്ചിരുന്നു. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന സൂര്യജോഡിയില്‍ അര്‍ച്ചനയും മാറ്റുരയ്ക്കുന്നുണ്ട്. അനീഷാണ് അർച്ചനയുടെ പെയര്‍. ഇതുവരെയുള്ള പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ബിഗ് ബോസ് സീസണ്‍ 2നെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞും താരം അടുത്തിടെ എത്തിയിരുന്നു.
ഈ സീസണില്‍ രജിത് കുമാറിനെയാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം വിജയിക്കുന്നതിനായി ആഗ്രഹിക്കുന്നുവെന്നും അര്‍ച്ചന പറഞ്ഞിരുന്നു. അടുത്ത സുഹൃത്തായ ദിയ സനയ്‌ക്കൊപ്പം ലൈവ് വീഡിയോയുമായും ഇടയ്ക്ക് അര്‍ച്ചന എത്താറുണ്ട്.

ദം ബിരിയാണി ഉണ്ടാക്കിയ ചിത്രവും പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം അര്‍ച്ചന എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. ബിരിയാണി കഴിച്ചതിന് ശേഷം ഇങ്ങനെയെന്ന് പറഞ്ഞ് കൈകഴുകുന്ന ചിത്രവും അർച്ചന പോസ്റ്റ് ചെയ്തിരുന്നു. ദിയ സനയും താരത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ അതേസമയം തന്നെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കൊറോണ വൈറസിനെതിരെ ലോകം ഒന്നടങ്കം പ്രതിരോധവുമായി എത്തിയപ്പോഴാണോ ഇങ്ങനെയുള്ള ചിത്രം പങ്കുവെക്കുന്നതെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.
ലോകം മുഴുവനും ഭയപ്പാടോടെ കഴിയുന്നതിനിടയില്‍ ഇങ്ങനെ ചെയ്യുന്നത് ശരിയാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയത്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളാണ് പോസ്റ്റിന് കീഴില്‍ ഉണ്ടായിരുന്നത്. കമന്റുകള്‍ വായിച്ചതിന് ശേഷമാണ് മറുപടിയുമായി അര്‍ച്ചന എത്തിയത്.
എല്ലാവരും ഇപ്പോള്‍ വീട്ടില്‍ കഴിയുകയാണ്. എന്റെ സെല്‍ഫ് ക്വാറന്റൈന്റെ ഭാഗമാണ് ഇത്. പരസ്പരം പോരടിക്കാതെ കൊറോണയെ തുരത്താന്‍ നമുക്ക് പോരാടാം. സുരക്ഷിതമായിരിക്കണം എല്ലാരും. കൂട്ടം കൂടരുത്. ഇടയ്ക്കിടയ്ക്ക് കൈകഴുകുക. വീട്ടില്‍ നിന്നും പുറത്തേക്ക് പോവുമ്പോള്‍ മാസ്‌ക് ധരിക്കണം. ഇതായിരുന്നു അര്‍ച്ചനയുടെ മറുപടി. പ്രകോപിതയാവാതെ മാതൃകാപരമായ മറുപടി നല്‍കിയ താരത്തെ അഭിനന്ദിച്ചാണ് ഒരുവിഭാഗമെത്തിയത്.


Click it and Unblock the Notifications