പേളിഷ് വിവാഹ നിശ്ചയത്തെക്കുറിച്ചറിഞ്ഞ അര്‍ച്ചന സുശീലന് ബോധക്ഷയം? സംഭവിച്ചതിനെക്കുറിച്ച് താരം പറഞ്ഞത്
മോഹന്‍ലാല്‍ നയിച്ച ബിഗ് ബോസ് മലയാളത്തിലെ മത്സരാര്‍ത്ഥികളായ പേളി മാണിയും ശ്രിനിഷ് അരവിന്ദനും ജീവിതത്തില്‍ ഒരുമിക്കാന്‍ പോവുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് മുന്നേറുന്നതിനിടയിലായിരുന്നു ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടത്. വിവാഹത്തിന് താല്‍പര്യമുണ്ടെന്നും വീട്ടുകാരോട് ഇതേക്കുറിച്ച് സംസാരിക്കണമെന്നുമൊക്കെ ഇരുവരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരത്തില്‍ നിലനില്‍ക്കുന്നതിനായി പേളി കണ്ടെത്തിയ മാര്‍ഗമാണിതെന്നും ഇത് തേപ്പില്‍ അവസാനിക്കുമെന്നുമായിരുന്നു വിമര്‍ശകരുടെ വാദം. പേളി ഫേക്കാണെന്ന ആരോപണവും ശക്തമായിരുന്നു. എല്ലാവിധ കുപ്രചാരണങ്ങളേയും അവഗണിച്ചായിരുന്നു ഇവര്‍ മുന്നേറിയത്.
ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ് തിരികെ വീട്ടിലേക്കെത്തിയപ്പോഴും പേളിയും ശ്രീനിയും ബന്ധം തുടരുന്നുണ്ടായിരുന്നു. എന്നായിരിക്കും ഇവരുടെ വിവാഹമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. ആരാധകരും ഇതേക്കുറിച്ചായിരുന്നു ചോദിച്ചത്. പുതുവര്‍ഷത്തില്‍ വിവാഹ നിശ്ചയമുണ്ടാവുമെന്നും മാര്‍ച്ചിലോ ഏപ്രിലിലോ വിവാഹമുണ്ടാവുമെന്നുമായിരുന്നു ശ്രീനി പറഞ്ഞത്. അതീവ രഹസ്യമായാണ് വിവാഹനിശ്ചയം നടത്തിയത്. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇവരുടെ വിവാഹത്തെക്കുറിച്ചറിഞ്ഞ അര്‍ച്ചന സുശീലന്‍ ബോധംകെട്ടുവീണുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായാണ് പ്രതികരണവുമായി താരമെത്തിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ബോധം കെട്ടില്ല
പേളിയും ശ്രീനിയും വിവാഹിതരാവുകയാണെന്നറിഞ്ഞതോടെ അര്‍ച്ചന സുശീലന്‍ ബോധം കെട്ടുവെന്ന തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. ഇത്തരത്തിലുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായാണ് പ്രതികരണവുമായി താരമെത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇതിനോടകം തന്നെ ലൈവ് വീഡിയോ വൈറലായി മാറിയിരുന്നു. ആരാണ് താന്‍ ബോധം കെടുന്നത് കണ്ടതെന്നും അര്‍ച്ചന ചോദിച്ചിരുന്നു.

ശ്രീനി ബോയ്ഫ്രണ്ടല്ല
ഇരുവരും വിവാഹം കഴിക്കുന്നതില്‍ തനിക്കും സന്തോഷമുണ്ട്.ശ്രീനി തന്‍രെ ബോയ്ഫ്രണ്ടൊന്നുമല്ല നിശ്ചയത്തെക്കുറിച്ച് അറിഞ്ഞ് ബോധം കെടാന്‍. തനിക്ക് അക്കാര്യത്തില്‍ യാതൊരുവിധ പ്രശ്‌നവുമില്ലെന്നും താരം പറയുന്നു. ബിഗ് ബോസില്‍ നിന്നും ഇവരുടെ ബന്ധത്തെ താരം പരസ്യമായി വിമര്‍ശിച്ചിരുന്നു. ശ്രീനിയെ നേരത്തെ തന്നെ അറിയാമായിരുന്നു അര്‍ച്ചനയ്ക്ക്. കാര്യങ്ങളെക്കുറിച്ച് ഇരുവരും തുറന്നുസംസാരിക്കാറുമുണ്ടായിരുന്നു. വീട്ടിനകത്തുള്ളപ്പോഴും പുറത്തെത്തിയപ്പോഴും അവരുടെ കാര്യത്തെക്കുറിച്ച് താന്‍ പ്രതികരിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു.

ഇരുവര്‍ക്കും അഭിനന്ദനം
ബിഗ് ബോസിന് ശേഷം പലരുമായും നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിവാഹിതരാവുന്ന ഇരുവരേയും താന്‍ അഭിനന്ദിക്കുന്നുണ്ടെന്നും അര്‍ച്ചന പറയുന്നു. ഇത്തരത്തിലുള്ള പ്രചാരണത്തിലൂടെ ഫാന്‍സ് അവരെയാണ് മോശമാക്കുന്നതെന്നും താരം പറയുന്നു. ബിഗ് ബോസിലൂടെ ഇരുവര്‍ക്കും നല്ല പങ്കാളിയെ ലഭിച്ചതില്‍ ആശംസ അറിയിക്കുന്നുവെന്നും അര്‍ച്ചന പറയുന്നു. അവരുടെ വീഡിയോ കണ്ടപ്പോള്‍ താനും ലൈക്കടിച്ചിരുന്നതായും അര്‍ച്ചന വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹത്തിനായി കാത്തിരിക്കുന്നു
അവരുടെ വിവാഹത്തിനായി വീട്ടുകാര്‍ സമ്മതിച്ചത് നല്ലൊരു കാര്യമാണ്. വിവാഹത്തിനായി കാത്തിരിക്കുകയാണ് താനെന്നും താരം പറയുന്നു. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ശരിക്കും ഫാന്‍സുകാര്‍ ചെയ്യേണ്ടത്. ഒരു ജോലിയും ഇല്ലാത്തതിനാലാണോ ഇത്തരത്തിലുള്ള പ്രചാരണങ്ങളെന്നും താരം ചോദിക്കുന്നു.

പക്വതയില്ലാത്ത പെരുമാറ്റം
പക്വതയില്ലാത്ത പെരുമാറ്റമാണ് ഇരുവരുടേതെന്നും പേളിയുടെ യഥാര്‍ത്ഥ വ്യക്തിത്വം ഇങ്ങനെയല്ലെന്നും വ്യക്കമാക്കി നിരവധി പേരെത്തിയിരുന്നു. വിമര്‍ശകരെപ്പോലും ഞെട്ടിച്ചാണ് ഇരുവരും വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ബിഗ് ബോസ് അവസാനിക്കുന്നതോടെ ഇരുവരും വേര്‍പിരിയുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ അന്നേ തങ്ങള്‍ സീരിയസായിരുന്നുവെന്നും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചതായിരുന്നില്ലെന്നും തെളിയിച്ചിരിക്കുകയാണ് ഇരുവരും ഇപ്പോള്‍.
ഫേസ്ബുക്ക് ലൈവ് കാണാം
അര്‍ച്ചന സുശീലന്‍രെ ഫേസ്ബുക്ക് ലൈവ് കാണാം.


Click it and Unblock the Notifications