അര്‍ച്ചന സുശീലന്റെ മറുപടി പൊളിച്ചു! ജോലിക്കാരിയുടെ ക്ഷീണിത ഭാവത്തിന് കാരണം ഇതാണെന്ന് താരം!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി കഥാപാത്രങ്ങളിലൂടെകൈയ്യടി നേടിയിരുന്നു താരം. ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിക്കാനും താരമെത്തിയിരുന്നു. വില്ലത്തരമാണ് തുടക്കത്തിലെങ്കിലും പിന്നീട് നന്മയുടെ വഴിയെ സഞ്ചരിക്കുന്ന കഥാപാത്രത്തേയും താരം അവതരിപ്പിച്ചിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായാണ് താന്‍ കാത്തിരിക്കാറുള്ളതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. സ്‌ക്രീനിലെപ്പോലെ ജീവിതത്തിലും വില്ലത്തരം നിറഞ്ഞ പെരുമാറ്റമാണോ താരത്തിന്റേതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്നത്.
അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ട വിഭവം ഉണ്ടാക്കി നല്‍കുന്ന അര്‍ച്ചനയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. അവര്‍ അത് കഴിക്കുന്നതിനിടയില്‍ വീഡിയോയില്‍ നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചായിരുന്നു കൂടുതല്‍ കമന്റുകള്‍ വന്നത്. വീട്ടിലെ ജോലിക്കാരിക്ക് എന്തെങ്കിലും കൊടുക്കാനും ആ സെര്‍വെന്റിന്റെ മുഖം കാണുമ്പോള്‍ പാവം തോന്നുന്നുവെന്നുമൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. വിമര്‍ശകര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

അര്‍ച്ചന സുശീലന്റെ ഇന്‍സ്റ്റഗ്രാം പോസറ്റ്
ലോക് ഡൗണ്‍ സമയതമായതിനാല്‍ ഷൂട്ടിംഗ് തിരക്കുകളൊന്നുമില്ലാതെ വീട്ടില്‍ കഴിയുകയാണ് അര്‍ച്ചന സുശീലന്‍. ഇടയ്ക്ക് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇടയ്ക്ക് പാചക പരീക്ഷണങ്ങളുമായും താരമെത്തിയിരുന്നു. താനുണ്ടാക്കിയ പനീര്‍ ബട്ടര്‍ മസാല കഴിച്ച് ഡാഡിയും മമ്മിയും മികച്ചതെന്ന് വിലയിരുത്തിയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു താരം കഴിഞ്ഞ ദിവസം എത്തിയത്.

ജോലിക്കാരിയെക്കുറിച്ച്
അച്ഛനും അമ്മയും കഴിക്കുന്നതിനിടയില്‍ ഇവരെ നോക്കി നില്‍ക്കുന്ന ജോലിക്കാരിയേയും വീഡിയോയില്‍ കാണുന്നുണ്ടായിരുന്നു. ആ പാവത്തിന് കഴിക്കാനെന്തെങ്കിലും കൊടുത്തൂടേ, ആ മുഖം കണ്ടിട്ട് പാവം തോന്നുന്നു, തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് കീഴിലുണ്ടായിരുന്നത്. കടുത്ത വിമര്‍ശനങ്ങളായിരുന്നു വീഡിയോയ്ക്ക് കീഴിലുണ്ടായിരുന്നത്. പോസ്റ്റ് വൈറലായി മാറുകയും വിമര്‍ശനം കടുക്കുകയും ചെയ്തതിന് പിന്നാലെയായാണ് മറുപടിയുമായി താരമെത്തിയത്.

അര്‍ച്ചനയുടെ മറുപടി
എന്നെ വിമര്‍ശിച്ചവര്‍ക്കുള്ള പോസ്റ്റാണിത്. ഇത്തരത്തിലൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് വിശദീകരണം ഇടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. അവള്‍ ഈ കുടുംബത്തിലെ ഒരംഗമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് മാതാപിതാക്കള്‍ പഠിപ്പിച്ച് തന്നിട്ടുള്ളത്. ആദ്യം ഡാഡിക്കും മമ്മിക്കും ഭക്ഷണം കൊടുത്തതും അതുകൊണ്ടാണ്. മുന്‍പുള്ള എന്റെ പോസ്റ്റുകളില്‍ എനിക്കൊപ്പം റിങ്കിയുമുണ്ട്. എന്നോടൊപ്പം വര്‍ക്കൗട്ട് ചെയ്തതുകൊണ്ടാണ് അവള്‍ ക്ഷീണിച്ചിരിക്കുന്നതെന്നുമായിരുന്നു അര്‍ച്ചന സുശീലന്റെ മറുപടി.

ബഹുമാനം തോന്നുന്നു
എന്റെ പൊന്നു ചേച്ചി, ഞാനാണ് ആദ്യം അങ്ങനെ കമന്റ് ചെയ്തത്. ഇപ്പോള്‍ ചേച്ചിയോട് ഒരു റെസ്‌പെക്റ്റ് തോന്നുന്നുണ്ട്. നിങ്ങള്‍ പൊളിയാണെന്നായിരുന്നു വിമര്‍ശകരിലൊരാളുടെ കമന്റ്്. ജോലിക്കാരിയും മമ്മിയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രത്തിനൊപ്പമായാണ് അര്‍ച്ചന കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. പുതിയ പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ദിയ സനയുടെ മറുപടി
സെര്‍വെന്റ് എന്നതിലപ്പുറം അര്‍ച്ചനയുടെ സിസ്റ്ററെപ്പോലെയാണ് അവര്‍. ആ വീട്ടില്‍ എല്ലാവരും ഒരുപോലെയാണ്. റിങ്കി ക്ഷീണിതയായിരുന്നു. അതുകൊണ്ടാണ് മുഖം ഡള്‍ ആയി തോന്നുന്നതെന്ന കമന്റുമായി ദിയ സന എത്തിയിരുന്നു. അര്‍ച്ചനയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ദിയ സന. ദിയ നിനക്ക്, റിങ്കിയെ നന്നായി അറിയില്ലേയെന്നും മുന്‍പുള്ള എന്റെ പോസ്റ്റുകള്‍ കാണാത്തവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്നും അര്‍ച്ചന മറുപടി നല്‍കിയിരുന്നു. വീട്ടില്‍ എല്ലാവരും ഒരുമിച്ചിരിക്കാറുണ്ട്. ഡാഡിക്കും മമ്മിക്കുമാണ് ആദ്യം ഭക്ഷണം വിളമ്പാറുള്ളതെന്നും താരം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവം
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അര്‍ച്ചന സുശീലന്‍. അഭിനയ ജീവിതത്തിലെ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവുണ്ടെന്ന് തെളിയിച്ച താരം സൂര്യ ടിവിയിലെ ഡാന്‍സ് പരിപാടിയിലും സജീവമാണ്.


Click it and Unblock the Notifications