അച്ഛന്‍ മലയാളി,അമ്മ നേപ്പാളി, ഞാന്‍ എരപ്പാളി! സ്വയം ട്രോളി അര്‍ച്ചന സുശീലന്‍

By Prashant V R

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അര്‍ച്ചന സുശീലന്‍. മിക്ക സീരിയലുകളിലും വില്ലത്തിയായിട്ടാണ് അര്‍ച്ചന എത്തിയിരുന്നത്. മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന നെഗറ്റീവ് കഥാപാത്രമായിരുന്നു അര്‍ച്ചനയെ ശ്രദ്ധേയയാക്കിയത്. തുടര്‍ന്നും ഇത്തരം വേഷങ്ങളിലൂടെയാണ് നടി സീരിയല്‍ രംഗത്ത് സജീവമായത്. മിനിസ്‌ക്രീനില്‍ തിളങ്ങിയ ശേഷമാണ് നടി ബിഗ് ബോസിന്റെ ആദ്യ സീസണിലും പങ്കെടുത്തിരുന്നത്.

ബിഗ് ബോസിലെ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അര്‍ച്ചന. അമ്പതിലധികം ദിവസങ്ങള്‍ ഷോയില്‍ നിന്ന ശേഷമാണ് നടി പുറത്തായത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് അര്‍ച്ചന സുശീലന്‍.

വീട്ടുവിശേഷങ്ങള്‍ക്കൊപ്പം

വീട്ടുവിശേഷങ്ങള്‍ക്കൊപ്പം ടിക്ക് ടോക്ക് വീഡിയോകളുമായും നടി എത്താറുണ്ട്. അര്‍ച്ചനയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. അമ്മയെ അടുത്ത് ഇരുത്തി തന്റെ ബിഗ് ബോസ് വീഡിയോയ്ക്ക് ടിക്ക് ടോക്കുമായി എത്തിയിരിക്കുകയാണ് താരം. നടിയുടെ പുതിയ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

ബിഗ് ബോസ് ആദ്യ സീസണില്‍

ബിഗ് ബോസ് ആദ്യ സീസണില്‍ മോഹന്‍ലാല്‍ അര്‍ച്ചനയുടെ കുടുംബത്തെക്കുറിച്ചു പറയുന്നതും അതിന് നടി നല്‍കുന്ന മറുപടിയുമാണ് താരം വീണ്ടും അനുകരിച്ചിരിക്കുന്നത്. "രണ്ട് രാജ്യങ്ങള്‍ തമ്മിലുളള സ്‌നേഹ ബന്ധം കൊണ്ടുണ്ടായ ആളാണ് ഇത്... ആത്മബന്ധത്തിന്റെ സാക്ഷാത്കാരമാണ് ഈ മുന്നില്‍ നില്‍ക്കുന്നത്. ആരാണ് മലയാളി? മോഹന്‍ലാല്‍ ചോദിക്കുന്നു. ഇതിന് മറുപടിയായി അച്ഛന്‍ മലയാളി, അമ്മ നേപ്പാളി ഞാന്‍ എരപ്പാളി എന്നാണ് വീഡിയോയില്‍ അര്‍ച്ചന പറയുന്നത്.

എന്റെ സ്വീറ്റ് അമ്മയും ഞാനും

എന്റെ സ്വീറ്റ് അമ്മയും ഞാനും, ടിക്ക് ടോക്ക് എന്ന് കുറിച്ചുകൊണ്ടാണ് അര്‍ച്ചന പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അര്‍ച്ചന പകുതി മലയാളിയും പകുതി നേപ്പാളിയുമാണ്. അര്‍ച്ചനയുടെ അച്ഛന്‍ സുശീലന്‍ കൊല്ലം കാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവും. രണ്ട് സഹോദരങ്ങളുണ്ട് നടിക്ക്. രോഹിത് സുശീലനും കല്പന സുശീലനും.

മനോജ് യാദവാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്

മനോജ് യാദവാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. അര്‍ച്ചനയുടെ അച്ഛന്‍ സിആര്‍പിഎഫിലായിരുന്നു. അമ്മയുടെ അച്ഛനും സൈനികനായിരുന്നു. ഇവര്‍ മധ്യപ്രദേശില്‍ ജോലി ചെയ്യുന്ന സമയത്തുളള പരിചയമാണ് ഇരുകുടുംബങ്ങളെയും കൂട്ടിയോജിപ്പിച്ചതെന്ന് അര്‍ച്ചന മുന്‍പ് തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് പിന്നാലെയാണ് കുടുംബത്തെക്കുറിച്ച അര്‍ച്ചന കൂടുതലായി മനസുതുറന്നത്.

രജിത്ത് കുമാറിനെ പോലെ

രജിത്ത് കുമാറിനെ പോലെ ബിഗ് ബോസിന്റെ ആദ്യ സീസണില്‍ ക്യാമറ നോക്കി സംസാരിച്ച ഒരാളായിരുന്നു അര്‍ച്ചന. സുഹൃത്തുക്കളൊക്കെ പുറത്തുപോയി തനിച്ചായ സമയത്താണ് അര്‍ച്ചന ക്യാമറയോട് സംസാരിക്കാന്‍ തുടങ്ങിയത്. അന്ന് ക്യാമറയ്ക്ക ദിനേശ് എന്ന പേര് നല്‍കിയായിരുന്നു അര്‍ച്ചന സംസാരിച്ചത്. ഇത് പിന്നീട് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അര്‍ച്ചനയ്ക്ക് പിന്നാലൊണ് ബിഗ് ബോസ് രണ്ടാം സീസണില്‍ രജിത്ത് കുമാറും ക്യാമറ നോക്കി സംസാരിച്ചത്.

Read more about: archana susheelan bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X