അര്‍ച്ചന സുശീലന്റെ ആ സ്വപ്‌നം യഥാര്‍ഥ്യമായി!മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് നടി
സീരിയലുകളിലെ വില്ലത്തി വേഷത്തിലെത്തി പ്രേക്ഷകരുടെ മനം മയക്കിയ നടിയാണ് അര്‍ച്ചന സുശീലന്‍. കഴിഞ്ഞ വര്‍ഷം നടത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ യിലും നടി തിളങ്ങി നിന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി അര്‍ച്ചന പുറത്ത് വിട്ടൊരു ചിത്രമാണ് ഇപ്പോള്‍ തരംഗമാവുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും വീഡിയോയുമായിരുന്നു നടി പങ്കുവെച്ചത്.
സ്വപ്‌നം യഥാര്‍ഥ്യമായിരിക്കുകയാണ്.മമ്മൂട്ടി സാര്‍ ഇതിഹാസമാണെന്നും ചിത്രത്തിന് അടിക്കുറിപ്പായി അര്‍ച്ചന പറഞ്ഞിരിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ഒറ്റയ്ക്ക് നില്‍ക്കുന്ന സെല്‍ഫി ചിത്രവും ആശ ശരത്, ഷംന കാസിം, ജൂവല്‍ മേരി, കൊറിയോഗ്രാഫര്‍ ബിജു എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും നടി പങ്കുവെച്ചിരുന്നു.

സിംഗപൂരില്‍ നടക്കുന്ന ഒരു ഷോയ്ക്ക് വേണ്ടിയാണ് മമ്മൂട്ടി എത്തിയത്. നടിമാരുടെ ഡാന്‍സ് പ്രാക്ടീസിന് ഇട്യ്ക്ക് നിന്നുമെടുത്ത ചിത്രമായിരുന്നു ഇത്. നിലവില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഇടവേള എടുത്താണ് മെഗാസ്റ്റാര്‍ അവിടെ എത്തിയത്.
മാസ്റ്റര്‍പീസിന് ശേഷം അജയ് വാസുദേവ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള ഒരു പലിശക്കാരനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്


Click it and Unblock the Notifications