വെറുതേ ഒരോന്ന് പറഞ്ഞുണ്ടാക്കേണ്ട, കാജലും മെഹറീനും തമ്മില്‍ അടിപിടിയും വഴക്കുമില്ല!!
സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും തമിഴ് - തെലുങ്ക് സിനിമാ ലോകത്ത് ആടിത്തിമര്‍ക്കുകയാണ് കാജല്‍ അഗര്‍വാള്‍. ആ പ്രശസ്തിയും പെരുമയും കാജല്‍ നന്നായി ആസ്വദിയ്ക്കുകയും ചെയ്യുന്നുണ്ട്. കവചം എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ കാജല്‍ അഗര്‍വാള്‍.

ബെല്ലമകൊണ്ട ശ്രീനിവാസ് നായകനായി എത്തുന്ന ചിത്രത്തില്‍ പഞ്ചാബി നടി മെഹറീനും അഭിനയിക്കുന്നുണ്ട്. കാജലിനും മെഹറീനിനും തുല്യ വേഷമാണ് ചിത്രത്തില്‍. ഇതേ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ ഈഗോ ക്ലാഷ് ഉണ്ടായി എന്ന തരത്തിലുള്ള വാര്‍ത്ത തുടക്കം മുതലേ ഉണ്ടായിരുന്നു. കാജലും മെഹറിനും അത്ര നല്ല സ്വരചേര്‍ച്ചയിലല്ല എന്നാണ് ചില തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കവചത്തിന്റെ ഓഡിയോ ലോഞ്ചില്‍ നിന്ന് മെഹറീന്‍ വിട്ടു നിന്നതോടെ ആ കിംവദന്തി സത്യമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കാന്‍ തുടങ്ങി. കാജല്‍ പങ്കെടുത്ത ഓഡിയോ ലോഞ്ചില്‍ നിന്ന് മെഹറീന്‍ വിട്ടുനിന്നത് മനപൂര്‍വ്വമാണെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ ഈ കിംവദ്തിയ്ക്ക് ഒടുക്കം കുറിച്ചിരിയ്ക്കുകയാണ് സുന്ദരികള്‍.
ചിത്രത്തിന്റെ ട്രെയിലര്‍ കാജല്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. കാജലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് തനിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ നിരാശ മെഹറീന്‍ അറിയിച്ചു. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായതിനാലാണ് ചടങ്ങിന് പങ്കെടുക്കാന്‍ കഴിയാഞ്ഞത് എന്ന് നടി വ്യക്തമാക്കി.


Click it and Unblock the Notifications











