ലയണല്‍ മെസിക്ക് ട്രിബ്യൂട്ടുമായി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്! പ്രൊമോ വീഡിയോ പുറത്ത്! കാണൂ
മിഥുന്‍ മാനുവല്‍ തോമസിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് റിലീസിങ്ങിനൊരുങ്ങുകയാണ്. കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നത്. കാട്ടൂര്‍കടവിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രം മാര്‍ച്ച് 22നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ വീഡിയോ ശ്രദ്ധേയമായിരുന്നു. അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് ആദരം നല്‍കികൊണ്ടുളള വീഡിയോ ആയിരുന്നു പുറത്തുവന്നത്. അര്‍ജന്റീന ആരാധകര്‍ക്ക് ഒന്നടങ്കം ആവേശമാകുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് വീഡിയോയില്‍ നിന്നും ലഭിക്കുന്ന സൂചന.

അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മാന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ചിത്രം നിര്‍മ്മിക്കുന്നു.
രണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍ രണ്ട് ഫുട്‌ബോള്‍ ലോകകപ്പുകള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിനുളളത്. കരിക്കിലെ ജോര്‍ജ്ജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടുതലും പുതുമുഖങ്ങള്‍ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലറും ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകളും നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു.


Click it and Unblock the Notifications











