മൊഞ്ചത്തിയായി അണിഞ്ഞൊരുങ്ങി കണ്ണുനിറച്ച് ഐഷു! വൈറലായി പുതിയ ഗാനം! കാണൂ
തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ക്കു ശേഷം ഐശ്വര്യ ലക്ഷ്മി അഭിനയിച്ച പുതിയ സിനിമയാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. അഞ്ചാമത്തെ ചിത്രവുമായി വിജയമാവര്‍ത്തിക്കാന്‍ എത്തിയ നടിയുടെ പുതിയ സിനിമയും ശ്രദ്ധിക്കപ്പെട്ടിരുന്നു. സമ്മിശ്ര പ്രതികരണം നേടികൊണ്ടാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.
കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തിയ ചിത്രം മിഥുന്‍ മാനുവല്‍ തോമസായിരുന്നു സംവിധാനം ചെയ്തത്. സിനിമയിലെ ഈന്തോല പാട്ടിന്‌റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഗോപി സുന്ദര്‍ ഈണമിട്ട പാട്ട് സച്ചിന്‍ രാജാണ് പാടിയിരിക്കുന്നത്. ഗാനം ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.

ഈ പാട്ടിന് വരികളെഴുതിയിരിക്കുന്നത് ടി ദാമോദരനാണെന്ന് കഴിഞ്ഞ ദിവസം മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍ വെളിപ്പെടുത്തിയിരുന്നു. കല്യാണ വീടിന്റെ പശ്ചാത്തലത്തിലാണ് ഗാനരംഗം കാണിച്ചിരിക്കുന്നത്. ഗാനരംഗത്ത് നിറക്കണ്ണുകളോടെ വധുവായി അണിഞ്ഞൊരുങ്ങുന്ന ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രത്തെ കാണിക്കുന്നുണ്ട്. അശോകന്‍ ഇളമന എന്ന കോഴിക്കോട്ടുകാരന്‍ കൂട്ടായ്മകളിലും മറ്റും കാലങ്ങളായി പാടികേള്‍ക്കാറുളള ഗാനമാണ് ഇതെന്നാണ് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.


Click it and Unblock the Notifications











