കാളിദാസ് ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! വീഡിയോ കാണാം
കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവ് റിലീസിങ്ങിനൊരുങ്ങുകയാണ്. ആട് 2വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രമെന്ന സൂചന നല്‍കികൊണ്ടാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്.
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികാ വേഷത്തിലെത്തുന്നത്. കാട്ടൂര്‍കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാളിദാസ് ജയറാമിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരുന്നത്. ഫസ്റ്റ്‌ലുക്കിന് പിന്നാലെ ചിത്രത്തിലെ ഒരു പ്രണയഗാനവും പുറത്തിറങ്ങിയിരുന്നു. സിനിമയിലെ കാളിദാസിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഗോപിസുന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. രണദിവെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ലിജോപോള്‍ എഡിറ്റിങ്ങ് ചെയ്യുന്നു. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.


Click it and Unblock the Notifications











