കാളിദാസിന്റെ കിടിലന്‍ ലുക്കും ഐഷുവിന്റെ ഡാന്‍സും! അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിലെ പാട്ട് വൈറല്‍
കാളിദാസ് ജയറാമിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച 22നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയിലെ പുതിയൊരു വീഡിയോ ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ഗോപി സുന്ദറിന്റെ ആലാപനത്തില്‍ സിത്താര ആലപിച്ചൊരു ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കാത്ത് കാത്ത് മിഴികളില്‍ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഗാനരംഗത്തില്‍ കാളിദാസും ഐശ്വര്യ ലക്ഷ്മിയുമാണ് കൂടുതല്‍ തിളങ്ങിനില്‍ക്കുന്നത്.

അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യമുളള ഒരു ചിത്രമായിരിക്കും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്നാണറിയുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് കാളിദാസ് ജയറാം എത്തുന്നത്.


Click it and Unblock the Notifications