അര്‍ജന്റീന ആരാധകനായി കാളിദാസ് ജയറാം! മിഥുന്‍ മാനുവല്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

By Prashant V R

ആട് 2വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ്. കാളിദാസ് ജയറാം നായകനാവുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. കാട്ടൂര്‍കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

കാളിദാസ് ജയറാമിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഫസ്റ്റ്‌ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

argentina fans kaattoorkadavu

ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആട് 2പോലെ ഒരു മാസ് എന്റര്‍ടെയ്നറുമായാണ് മിഥുന്‍ മാനുവല്‍ ഇത്തവണയും എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിലെ കാളിദാസിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പൂമരത്തിന് ശേഷം കാളിദാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്നു കൂടിയാണ് ഈ സിനിമ.

ലോകത്തിലെ തന്നെ എറ്റവും കൂടുതല്‍ ആരാധകരുളള ഫുട്‌ബോള്‍ ടീമുകളിലൊന്നാണ് അര്‍ജന്റീന. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഗോപിസുന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. രണദിവെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ലിജോപോള്‍ എഡിറ്റിങ്ങ് ചെയ്യുന്നു. സെന്‍ട്രല്‍ പിക്ചേഴ്സാണ് കാളിദാസ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X