'പരീക്ഷൊന്ന് കഴിയട്ടിഷ്ടാ,മ്മക്ക് പെടക്ക്യാം'; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് റിലീസ് മാറ്റി
Recommended Video

ആട് 2വിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത എറ്റവും പുതിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയാവുന്നത്. കാട്ടൂര്‍കടവിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രം അശോകന്‍ ചെരുവിലിന്റെ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
മാര്‍ച്ച് ഒന്നിന് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയായിരുന്നു ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്.

പുതുക്കിയ തിയതിയനുസരിച്ച് മാര്‍ച്ച് 22നാകും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. കാല്‍പ്പന്തു കളിയുടെ ആരവത്തിനൊപ്പം പ്രണയവും സൗഹൃദവും നിറഞ്ഞൊരു സിനിമയായിരിക്കും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. കാളിദാസിനും ഐശ്വര്യയ്ക്കുമൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ആഷിഖ് ഉസ്മാനാണ് സിനിമ നിര്‍മ്മിക്കുന്നത്. മിഥുന്‍ മാനുവലും ജോണ്‍ മന്ത്രിക്കലും ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നു. രണദിവെ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications











