പൂമരത്തിനു ശേഷം അര്‍ജന്റീന ആരാധകനായി കാളിദാസ്! മിഥുന്‍ മാനുവല്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്
പൂമരത്തിനു ശേഷം കാളിദാസ് ജയറാം നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ്. ആട് 2വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കാട്ടൂര്‍കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. മാര്‍ച്ച് ഒന്നിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആട് 2പോലെ ഒരു മാസ് എന്റര്‍ടെയ്‌നറുമായാണ് മിഥുന്‍ മാനുവല്‍ ഇത്തവണയും എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിലെ കാളിദാസിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
കാളിദാസ് ജയറാമിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഫസ്റ്റ്ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഗോപിസുന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. രണദിവെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ലിജോപോള്‍ എഡിറ്റിങ്ങ് ചെയ്യുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് കാളിദാസ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications