കാളിദാസും മിഥുന്‍ മാനുവലും മിന്നിക്കും! അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

By Prashant V R

പൂമരം എന്ന ചിത്രത്തിലൂടെ നായകഅരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് കാളിദാസ് ജയറാം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. പൂമരത്തിന് ശേഷം നിരവധി ചിത്രങ്ങളാണ് കാളിദാസിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമാണ് കാളിദാസിന്റെ അധിക ചിത്രങ്ങളും ഒരുങ്ങുന്നത്.

ആട് 2 വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്‌റീന ഫാന്‍സ് കാട്ടൂര്‍കടവിലും കാളി തന്നെയാണ് നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. ആ്ട് 2വിനു ശേഷം വലിയ പ്രതീക്ഷകളോടെയാണ് മിഥുവന്‍ മാനുവല്‍ ചിത്രത്തിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്

കാട്ടൂര്‍ കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. ആട് 2വിനു ശേഷം ഒരു മാസ് എന്റര്‍ടെയ്‌നറുമായാണ് മിഥുന്‍ മാനുവല്‍ ഇത്തവണയും എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിലെ കാളിദാസിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പൂമരത്തിന് ശേഷം കാളിദാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്നു കൂടിയാണ് ഈ സിനിമ. ലോകത്തിലെ തന്നെ എറ്റവും കൂടുതല്‍ ആരാധകരുളള ഫുട്ബോള്‍ ടീമുകളിലൊന്നാണ് അര്‍ജന്റീന.

ഷൂട്ടിംഗ് ആരംഭിച്ചു

ഷൂട്ടിംഗ് ആരംഭിച്ചു

എല്ലാവരും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആഷിഖ് ഉസ്മാനായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. ഷൂട്ടിംഗ് ആരംഭിച്ചതിന്റെ ചിത്രങ്ങളും ആഷിഖ് ഉസ്മാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അശോകന്‍ ചെരുവില്‍ എന്ന എഴുത്തുകാരന്റെ ഇതേപേരില്‍ തന്നെയുളള കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രമൊരുക്കുന്നത്.

ആഷിഖ് ഉസ്മാന്റെ പോസ്റ്റ്‌

കാണൂ

ചിത്രത്തിലെ നായിക

ചിത്രത്തിലെ നായിക

മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. വരത്തന്‍.വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് കാളിദാസ് ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുന്നത്. ഐശ്വര്യയ്ക്കാെപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂക്കയായിരുന്നു കാളിദാസ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്.

സെന്‍ട്രല്‍ പിക്‌ചേഴ്‌സ്

സെന്‍ട്രല്‍ പിക്‌ചേഴ്‌സ്

ഗോപിസുന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. രണദിവെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ലിജോപോള്‍ എഡിറ്റിങ്ങ് ചെയ്യുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ആട് സീരിസ് പോലെ മികച്ചൊരു എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്നാണ് അറിയുന്നത്. അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവിനു പുറമെ ജാക്ക് ആന്‍ഡ് ജില്‍,മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്നീ ചിത്രങ്ങളും കാളിദാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X