പൂമരത്തിന് ശേഷം മിന്നിത്തിളങ്ങാന്‍ കാളിദാസ്! അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെ പോസ്റ്റര്‍ പുറത്ത്
Recommended Video

പൂമരം എന്ന ചിത്രത്തിലൂടെ നായകനടനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് കാളിദാസ് ജയറാം. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയെടുക്കുവാന്‍ ഈ താരപുത്രന് സാധിച്ചിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ പൂമരത്തില്‍ പക്വതയാര്‍ന്ന പ്രകടനം തന്നെയായിരുന്നു കാളിദാസ് നടത്തിയിരുന്നത്. പൂമരത്തിനു ശേഷം കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
മലയാളത്തിലെ മുന്‍നിര സംവിധായകരുടെയെല്ലാം ചിത്രങ്ങളില്‍ നായകനായി എത്തുന്നത് കാളിദാസാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രങ്ങള്‍ക്കെല്ലാം ലഭിച്ചിരുന്നത്. ആടിന്റെ രണ്ടാം ഭാഗത്തിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാളിദാസാണ് നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂക്കയായിരുന്നു പുറത്തുവിട്ടിരുന്നത്.

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്
കാട്ടൂര്‍ കടവ് എന്ന ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. പൂമരത്തിന് ശേഷം കാളിദാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്നു കൂടിയാണ് ഈ ചിത്രം. ലോകത്തിലെ തന്നെ എറ്റവും കൂടുതല്‍ ആരാധകരുളള ഫുട്‌ബോള്‍ ടീമുകളിലൊന്നാണ് അര്‍ജന്റീന. അശോകന്‍ ചെരുവില്‍ എന്ന എഴുത്തുകാരന്‍റെ ഇതേപേരില്‍ തന്നെയുളള കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നത്.

കാളിദാസും ഐശ്വര്യ ലക്ഷ്മിയും
മായാനദിയിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയാവുന്നത്. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് ഐശ്വര്യ എത്തുന്നത്. മായാനദി,വരത്തന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഐശ്വര്യ ലക്ഷ്മിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ്. കാളിദാസ് ചിത്രത്തിനു പുറമെ ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലും ഐശ്വര്യ തന്നെയാണ് നായികാ വേഷത്തിലെത്തുന്നത്.

ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂക്ക
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂക്കയായിരുന്നു കാളിദാസ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. മമ്മൂക്ക തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ആട് സീരിസ് പോലെ മികച്ചൊരു എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്നാണ് അറിയുന്നത്. കാളിദാസിനും ഐശ്വര്യയ്ക്കും പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പോസ്റ്റര്‍ കാണൂ

മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി
മിഥുന്‍ മാനുവല്‍ ചിത്രത്തിനു പുറമെ കാളിദാസ് നായകനാവുന്ന ജിത്തു ജോസഫ് ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവന്നിരുന്നു,.മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു, ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്
വീഡിയോ കാണൂ


Click it and Unblock the Notifications











