തമിഴ് സിനിമയ്ക്ക് ആരാധകരേറെ, അരിമ നന്പി തെലുങ്കിലേയ്ക്കും
തമിഴില്‍ റിലീസ് ചെയ്ത അരിമ നമ്പിയ്ക്ക് ആരാധകരേറെയും തെലുങ്കില്‍. തുടര്‍ന്ന് ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. വിക്രം പ്രഭുവും, പ്രിയ ആനന്ദും പ്രധാന വേഷങ്ങളിലെത്തിയ അരിമ നമ്പി കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് തമിഴ്‌നാട്ടില്‍ റിലവീസ് ചെയ്തത്.
ചിത്രം തെലുങ്കിലേയ്ക്കും റീമേക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തനിയ്ക്ക് ഒട്ടേറെ ഫോണ്‍ കോളുകള്‍ വന്നതായി ചിത്രത്തിന്റെ നിര്‍മാതാവ് കാലൈപുലി എസ് താനു. തെലുങ്കില്‍ നിന്ന് നിര്‍മാതാവും നടനും സംവിധായകനുമായ മഹേഷ് ബാബുവാണ് കാലൈപുലിയെ ചിത്രത്തിന്റെ റീമേക്കിനായി സമീപിച്ചത്.

ചിത്രം തെലുങ്ക് സിനിമ ലോകത്ത് വന്‍ വിജയം നേടുമെന്ന് പ്രതീക്ഷയുണ്ടെന്നും തെലുങ്കില്‍ ചിത്രമെടുക്കാന്‍ തയ്യാറാണെന്നും തന്റെ സുഹൃത്ത് കൂടിയായ മഹേഷ് ബാബു പറഞ്ഞതായി കാലൈപുലി പറയുന്നു. മഹേഷ് ബാബുവിന്റെ മകന്‍ വിഷ്ണു മാന്‍ചു ആണ് ചിത്രത്തില്‍ വിക്രം പ്രഭു അവതരിപ്പിച്ച വേഷത്തിലെത്തുകയെന്നാണ് സൂചന.


Click it and Unblock the Notifications