»   » ആ മറുപടിക്ക് കിട്ടിയ പണി, വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സുരേഷ്

ആ മറുപടിക്ക് കിട്ടിയ പണി, വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സുരേഷ്

By: Sanviya
Subscribe to Filmibeat Malayalam


എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ഒറ്റ ഗാനംകൊണ്ട് ശ്രദ്ധേയനായ അരിസ്‌റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസമാണ്. ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നായിരുന്നു വാര്‍ത്തകളില്‍. എന്നാല്‍ വിവാഹ വാര്‍ത്ത സത്യമല്ലെന്ന് അരിസ്റ്റോ സുരേഷ്.

ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരിസ്‌റ്റോ സുരേഷ് വിവാഹ വാര്‍ത്തയുടെ സത്യവസ്ഥ വെളിപ്പെടുത്തിയത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല. ഒരു സിനിമ ചെയ്യണം. അതിന് ശേഷം ഒത്ത് വന്നാല്‍ വിവാഹത്തെ കുറിച്ച് ആലോചിക്കുമെന്ന് സുരേഷ് പറഞ്ഞു.

ആ മറുപടി

വിവാഹം ഉടന്‍ ഉണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉടന്‍ തന്നെ വിവാഹം ഉണ്ടാകുമെന്ന് ചിരിച്ചുകൊണ്ട് മറുപടി നല്‍കി. ആ മറുപടിയാണ് ഇപ്പോള്‍ വിവാഹ വാര്‍ത്തയായി പ്രചരിക്കുന്നതെന്നും സുരേഷ് വ്യക്തമാക്കി.

വിവാഹം വൈകുന്നത്

ഒരു ചേച്ചിയും നാല് അനുജത്തിമാരുമുണ്ട്. അവരുടെ എല്ലാം വിവാഹത്തിന് വേണ്ടി കാത്തിരുന്നതുകൊണ്ടാണ് തന്റെ വിവാഹം നീണ്ട് പോയതെന്ന് സുരേഷ് പറയുന്നു.

സിനിമ സംവിധാനം ചെയ്യണം

സിനിമ ചെയ്യണം എന്ന ആഗ്രഹമുണ്ട്. ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥ അണിയറയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായില്ലെന്നും സുരേഷ് പറയുന്നു.

സഹസംവിധായകനായത്

ആക്ഷന്‍ ഹീറോ ബിജുവില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചതും ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹംകൊണ്ടായിരുന്നുവെന്ന് സുരേഷ് പറഞ്ഞു.

English summary
Aristo suresh clarify his marriage rumour.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam