twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വരത്തനിലെ കഥാപാത്രം ഏറ്റെടുക്കാന്‍ തുടക്കത്തില്‍ മടിച്ചുവെന്ന് അര്‍ജുന്‍ അശോകന്‍! കാരണം ഇതായിരുന്നു?

    |

    താരപുത്രന്‍മാര്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്താണ് അര്‍ജുന്‍ അശോകനും സിനിമയില്‍ തുടക്കം കുറിച്ചത്. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് തന്റേതായ ഇടം നേടിയെടുത്താണ് അര്‍ജുന്‍ മുന്നേറിയത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഈ താരം നേരത്തെ തെളിയിച്ചിരുന്നു. സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ പറവയിലൂടെയായിരുന്നു അര്‍ജുന്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയ താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്നാണ് വരത്തന്‍. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോണി എന്ന വില്ലനായാണ് അദ്ദേഹമെത്തിയത്.

    സൂര്യയുടെ അച്ഛന്‍ ഇങ്ങനെ ചെയ്യുമോ? ഞെട്ടലോടെ ആരാധകര്‍! ക്ഷമാപണവുമായി താരപിതാവും! കാണൂ!സൂര്യയുടെ അച്ഛന്‍ ഇങ്ങനെ ചെയ്യുമോ? ഞെട്ടലോടെ ആരാധകര്‍! ക്ഷമാപണവുമായി താരപിതാവും! കാണൂ!

    തുടക്കത്തില്‍ ഈ കഥാപാത്രത്തെ ഏറ്റെടുക്കാനായി താന്‍ മടിച്ചിരുന്നുവെന്ന് താരം പറയുന്നു.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. മന്ദാരത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി തിരികെ കേരളത്തിലേക്ക് എത്തിയതിന് ശേഷമായിരുന്നു അമലേട്ടന്റെ കോളെത്തിയത്. ഉടന്‍ തന്നെ അദ്ദേഹത്തെ കാണാനായിരുന്നു നിര്‍ദേശം. ഫോണ്‍ കോള്‍ ലഭിച്ചതിന് പിന്നാലെയായാണ് താന്‍ ഇക്കാര്യത്തെക്കുറിച്ച് സൗബിന്‍ ഷാഹിറുമായി സംസാരിച്ചത്. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അദ്ദേഹവും പോത്സാഹിപ്പിക്കുകയായിരുന്നു.

    Arjun Ashokan

    തുടക്കത്തില്‍ മടിച്ചിരുന്നുവെങ്കിലും കഥാപാത്രത്തെക്കുറിച്ച് കൂടുതലറിഞ്ഞപ്പോള്‍ ഉടന്‍ തന്നെ അതേറ്റെടുക്കുകയായിരുന്നു. നേരത്തെ നെഗറ്റീവ് കഥാപാത്രം അവതരിപ്പിച്ചിട്ടില്ലാത്തതിനാല്‍ തുടക്കത്തില്‍ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. പറവയ്ക്ക് ശേഷം രണ്ട് സംവിധായകര്‍ക്കാണ് താന്‍ പോര്‍ട്ട്‌ഫോളിയോ നല്‍കിയത്. സമീര്‍ താഹിറിനും അമല്‍നീരദിനുമായിരുന്നു അത്. അവരോടൊപ്പം പ്രവര്‍ത്തിക്കുകയെന്നത് വലിയൊരു സ്വപ്‌നമായിരുന്നു. അധികം ആലോചിച്ച് നില്‍ക്കാതെ ആ വില്ലന്‍ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു. അര്‍ജുന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായി മാറുകയായിരുന്നു അത്.

    English summary
    Arjun Ashokan about Varathan experience.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X