താരപുത്രന് വിവാഹം! യുവതാരം അര്‍ജുന്‍ അശോകന്‍ വിവാഹിതനാവുന്നു! ഡിസംബര്‍ 2ന് മാംഗല്യം! കാണൂ!
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് അര്‍ജുന്‍ അശോകന്‍. ഹരിശ്രീ അശോകന് പിന്നാലെയാണ് മകനും സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കം മുതലേ മികച്ച സ്വീകാര്യതയായിരുന്നു ഈ താരപുത്രന് ലഭിച്ചത്. തുടക്കത്തില്‍ താരപുത്രനെന്ന ഇമേജില്‍ അറിയപ്പെട്ടുവെങ്കിലും പിന്നീട് താരം സ്വന്തമായ ഇടം കണ്ടെത്തുകയായിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി മുന്നേറുകയാണ് ഈ താരം. പറവയിലൂടെയാണ് ഈ താരം പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്. ബിടെകിലും ശ്രദ്ധേയമായ വേഷമാണ് താരത്തിന് ലഭിച്ചത്. ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനില്‍ നെഗറ്റീവ് റോളിലാണ് അര്‍ജുനെത്തിയത്. ഫഹദിനൊപ്പം മത്സരിച്ച് അഭിനയിക്കാനും താരപുത്രന് കഴിഞ്ഞിരുന്നു. ജോണി എന്ന നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആസിഫ് അലി നായകനായ മന്ദാരത്തില്‍ നായകന്റെ സുഹൃത്തായും താരമെത്തിയിരുന്നു. മികച്ച സ്വീകാര്യതയുമായി മുന്നേറുന്നതനിടയിലാണ് താരപുത്രന്‍ വിവാഹിതനാവുന്നുവെന്ന വാര്‍ത്തയെത്തിയത്. തമ്മനം സ്വദേശിയായ നിഖിതയാണ് വധു. ഞായറാഴ്ച രാവിലെയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.

ഇന്‍ഫോ പാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് നിഖിത. ഡിസംബര്‍ രണ്ടിനാണ് വിവാഹം. ഹരിശ്രീ അശോകന്റെ മകളുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. സിനിമകളുമായി സജീവമാവുന്നതിനിടയിലാണ് താരപുത്രന്റെ വിവാഹ വാര്‍ത്തയെത്തിയത്.


Click it and Unblock the Notifications











