ജല്ലിക്കെട്ടിന് ശേഷമുളള ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍! ദിലീപിനൊപ്പവും നടന്‍
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടന്മാരില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. അഭിനയിച്ച മിക്ക സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് നടന്‍ തിളങ്ങിനില്‍ക്കുന്നത്. പറവ, ബിടെക്ക്,വരത്തന്‍,ജൂണ്‍,ഉണ്ട തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സഹനടനില്‍ നിന്നും നായകനായും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് അര്‍ജുന്‍ അശോകന്‍.

ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയില്‍ നായകവേഷത്തിലാണ് നടന്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജല്ലിക്കെട്ടിന്റെ റിലീസിന് ശേഷമാകും സംവിധായകന്‍ പുതിയ സിനിമയിലേക്ക് കടക്കുകയെന്നും അറിയുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് പുറമെ ദിലീപിന്റെ അനിയന്‍ അനൂപ് സംവിധാനം ചെയ്യുന്ന സിനിമയിലും അര്‍ജുന്‍ അശോകന്‍ തന്നെയാണ് നായകന്‍. സിനിമ അടുത്തിടെ ആരംഭിച്ചിരുന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ്, അന്നയും റസൂലും പോലുളള സിനിമകള്‍ക്ക് കഥയെഴുതിയ സന്തോഷ് ഏച്ചിക്കാനമാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. അര്‍ജുന്‍ അശോകനൊപ്പം നിരവധി പുതുമുഖ താരങ്ങളും സിനിമയില്‍ എത്തുമെന്ന് അറിയുന്നു.


Click it and Unblock the Notifications











