സന്തോഷത്തോടെ നിഖിതയെ ചേര്‍ത്തുപിടിച്ച് അര്‍ജുന്‍! നവദമ്പതികളുടെ ലേറ്റസ്റ്റ് ചിത്രം വൈറല്‍! കാണൂ!

താരങ്ങള്‍ക്ക് പിന്നാലെ സിനിമയിലേക്കെത്തുന്നവര്‍ക്കും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിക്കുന്നത്. വരുംതലമുറയെ പ്രതിനിധാനം ചെയ്‌തെത്തുന്ന ഇവരില്‍ പലരുമാണ് ഇനി സിനിമയെ നയിക്കുന്നത്. താരരാജാക്കന്‍മാരുടെ മക്കള്‍ മാത്രമല്ല ഇത്തരത്തില്‍ സിനിമയിലേക്കെത്തുന്നത്. ഹാസ്യനടനായും സഹതാരമായും നിറഞ്ഞുനില്‍ക്കുന്ന ഹരിശ്രീ അശോകന് പിന്നാലെ അദ്ദേഹത്തിന്റെ മകനും സിനിമയിലേക്കെത്തിയിരുന്നു. തുടക്കത്തില്‍ താരപുത്രനെന്ന ഇമേജ് ഗുണകരമായി മാറാറുണ്ടെങ്കിലും ആത്യന്തികമായി സിനിമയില്‍ നിലനില്‍ക്കാന്‍ അത് പോരെന്ന് പലരും മനസ്സിലാക്കിയിരുന്നു. അര്‍ജുന്‍ അശോകനും ഇത് മനസ്സിലാക്കിയാണ് മുന്നേറിയത്. പറവയിലെപ്പോലെ സൗമ്യനായ കഥാപാത്രത്തെ മാത്രമല്ല വരത്തനിലെ വില്ലനായും താരം തകര്‍ത്തഭിനയിച്ചിരുന്നു. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടംനേടിയെടുത്താണ് അദ്ദേഹം മുന്നേറുന്നത്.

അടുത്തിടെയായിരുന്നു താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന കാര്യത്തെക്കുറിച്ച് താരപുത്രന്‍ വ്യക്തമാക്കിയത്. വിവാഹനിശ്ചയ ചടങ്ങിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇന്‍ഫോപാര്‍ക്കിലെ ഉദ്യോഗസ്ഥയായ നിഖിതയെയാണ് അര്‍ജുന്‍ ജീവിതസഖിയാക്കിയത്. ഡിസംബര്‍ രണ്ടിനായിരുന്നു ഇവരുടെ വിവാഹം. യുവതാരങ്ങളും താരരാജാക്കന്‍മാരുമൊക്കെ നവദമ്പതികളെ ആശീര്‍വദിക്കുന്നതിനായി എത്തിയിരുന്നു. വിവാഹത്തിന്റെ തലേ ദിവസത്തെ ആഘോഷത്തിനിടയിലെ അര്‍ജുന്റെ പാട്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതലേ തന്നെ പ്രണയമായിരുന്നോയെന്നായിരുന്നു ആരാധികമാരുടെ ചോദ്യം.

Arjun Ashokan

8 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അര്‍ജുന്‍ വിവാഹിതനായത്. അര്‍ജുന്റെയും നിഖിതയുടെയും പുതിയ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതീവ സന്തോഷത്തോടെ ഭാര്യയെ ചേര്‍ത്തുപിടിച്ച താരപുത്രന്റെ ചിത്രം ആരാധകരും ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X