മധുരരാജയ്ക്ക് പിന്നാലെ ഉണ്ടയുടെ റിലീസ്! അര്‍ജുന്‍ അശോകന്റെ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂക്ക
ജൂണിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് അര്‍ജുന്‍ അശോകന്‍. രജിഷ വിജയന്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രത്തിലെ ആനന്ദ് എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു നടന് ലഭിച്ചിരുന്നത്. തുടര്‍ച്ചയായ അഭിനയ മികവിലൂടെ യുവതാരങ്ങളില്‍ ശ്രദ്ധേയനാവാനും അര്‍ജുന്‍ അശോകന് സാധിച്ചിരുന്നു.
ജൂണിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് പ്രാധാന്യമുളള വേഷത്തില്‍ നടന്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം പറവയില്‍ അഭിനയിച്ചിട്ടുളള നടന്‍ ആദ്യമായാണ് മമ്മൂട്ടിക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉണ്ട റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ അര്‍ജുന്റെ കഥാപാത്രത്തെ അണിയറക്കാര്‍ പരിചയപ്പെടുത്തിയിരുന്നു.

ഉണ്ട എന്ന ചിത്രം
അനുരാഗ കരിക്കിന്‍ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഉണ്ട. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം മെഗാസ്റ്റാര്‍ വീണ്ടും പോലീസ് ഓഫീസറുടെ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. വലിയ ക്യാന്‍വാസിലാണ് മമ്മൂട്ടി ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

പോലീസ് ഓഫീസറായി മമ്മൂക്ക
കണ്ണൂരിലും കാസര്‍ഗോഡിലും വയനാട്ടിലും ഛത്തീസ്ഗഡിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നത്. ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറായിരിക്കും ഉണ്ടയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണിയെന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്.

മമ്മൂക്കയ്‌ക്കൊപ്പം അര്‍ജുന്‍ അശോകന്‍
ഉണ്ടയില്‍ മമ്മൂട്ടിക്കൊപ്പം പ്രാധാന്യമുളള റോളിലാണ് അര്‍ജുന്‍ അശോകനും എത്തുന്നതെന്ന് അറിയുന്നു. ഗിരീഷ് ടിപി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ എത്തുന്നത്. സിനിമയിലെ അര്‍ജുന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഉണ്ടയില്‍ പോലീസ് കോണ്‍സ്റ്റബിളായിട്ടാണ് നടന്‍ എത്തുന്നത്.

വമ്പന്‍ താരനിര
അര്‍ജുന്‍ അശോകനു പുറമെ മലയാളത്തിലെ മറ്റു ശ്രദ്ധേയ യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിനയ് ഫോര്‍ട്ട്,ആസിഫ് അലി, ഷൈന്‍ ടോം ചാക്കോ,ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുള പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

ഈദ് റിലീസായിട്ടാണ്
ഈദ് റിലീസായിട്ടാണ് മമ്മൂക്ക ചിത്രം ഉണ്ടയെത്തുന്നത്. മധുരരാജയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയെത്തുന്ന മെഗാസ്റ്റാര്‍ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇത്തവണയും വമ്പന്‍ റിലീസായി തന്നെയാകും മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. മമ്മൂക്കയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയാണ് ഉണ്ട എന്ന ചിത്രം.


Click it and Unblock the Notifications











