ആസിഫ് അലിയുടെ ബിടെക് പുറത്തിറങ്ങി ഒരു വര്‍ഷം! സന്തോഷം പങ്കുവെച്ച് അര്‍ജുന്‍ അശോകന്‍
ആസിഫ് അലി നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്ന ബിടെക്. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം ആസിഫിന്റെതായി തിയ്യേറ്ററുകളില്‍ വലിയ ഹിറ്റായി മാറിയ സിനിമ കൂടിയായിരുന്നു ഇത്.
ബിടെക് പുറത്തിറങ്ങി ഇന്നേക്ക് ഒരു വര്‍ഷം ആവുകയാണ്. 2018 മെയ് അഞ്ചിനായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്. സിനിമയ്ക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് അര്‍ജുന്‍ അശോകന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. സിനിമയില്‍ ആസാദ് മുഹമ്മദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജുന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ബിടെക് ഡ്രാമ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയായിരുന്നു. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കിടയിലുളള സൗഹൃദവും ഒപ്പം സാമൂഹിക പ്രാധാന്യമുളള ഒരു വിഷയവും ചിത്രത്തിലൂടെ പറഞ്ഞിരുന്നു. അമിത പ്രതീക്ഷകളില്ലാതെ എത്തിയ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും സിനിമയ്ക്ക് സാധിച്ചു.
അപര്‍ണ ബാലമുരളി നായികയായി എത്തിയ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോല്‍, അജു വര്‍ഗീസ്,അനൂപ് മേനോന്‍, അലന്‍സിയര്‍, വികെ പ്രകാശ് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. രാഹുല്‍ രാജ് ഒരുക്കിയ ഗാനങ്ങളും സിനിമയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ല്‍ ആസിഫ് അലിയ്ക്ക് ലഭിച്ച ഒരേ ഒരു ഹിറ്റ് ചിത്രം കൂടിയായിരുന്നു ബിടെക്.


Click it and Unblock the Notifications











