തിരഞ്ഞെടുപ്പിനൊരുങ്ങി മെമ്പർ രമേശനും; ആളെ കയ്യിലെടുത്ത് ജാസി ഗിഫ്റ്റിന്റെ ഇലക്ഷന്‍ ഗാനം

പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് അര്‍ജ്ജുന്‍ അശോകന്‍ നായകനായി എത്തുന്ന മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്. ചിത്രത്തിലെ അലരെ എന്നു തുടങ്ങുന്ന ഗാനം ഈയടുത്തായിരുന്നു പുറത്തിറങ്ങിയത്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയഗാനത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

Member Rameshan 9aam Ward

ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ''നേരമായേ" എന്നു തുടങ്ങുന്ന ഇലക്ഷന്‍ പാട്ട് ജാസി ഗിഫ്റ്റാണ് ആലപിച്ചിരിക്കുന്നത്. സമകാലിക രാഷ്ട്രീയ വിഷയങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഗാനത്തിന്റെ വരികള്‍ ശബരീഷ് വര്‍മയുടേതാണ്. രാഷ്ട്രീയക്കാരുടെ രസകരമായ രംഗങ്ങളും ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട് പാട്ടിൽ. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രം ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്നത് ബോബൻ, മോളി എന്നിവരാണ്.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരനിര തന്നെയാണ് ചിത്രത്തിലേത്. ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ , ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാൽ )മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല, മാഗി ജോസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

സ്‌റ്റെലിഷ് ഫോട്ടോഷൂട്ടുമായി മാളവിക മോഹനന്‍, ചിത്രങ്ങള്‍ കാണാം

ചിത്രത്തിൻ്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോഷി തോമസാണ്. എൽദോ ഐസക്കാണ് ചിത്രത്തിൻ്റെ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. ദീപു ജോസഫാണ് ചിത്രത്തിൻ്റെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്ററായി ഗോകുൽ നാഥ്.ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളർ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ.

Recommended Video

New Posters from Member Rameshan 9th Ward | Filmibeat Malayalam

നേരമായേ വിഡീയോ ഗാനം കാണാം

Read more about: song
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X