ആദ്യത്തെ കണ്‍മണിക്കൊപ്പം അര്‍ജുന്‍ അശോകനും നിഖിതയും, വൈറലായി പുതിയ ചിത്രം

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. നായകനായും സഹനടനായുമെല്ലാം താരപുത്രന്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ജുന്‍ അശോകന്റെ സിനിമാ അരങ്ങേറ്റം. പിന്നാലെ ബിടെക്ക്, ജൂണ്‍ പോലുളള സിനിമകളിലെ നടന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിലവില്‍ മോളിവുഡിലെ യുവതാരങ്ങളില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം കൂടിയാണ് അര്‍ജുന്‍.

arjunashokan-nikhitha

അടുത്തിടെയാണ് തനിക്ക് ഒരു പെണ്‍കുഞ്ഞ് ഉണ്ടായതിന്‌റെ സന്തോഷം അര്‍ജുന്‍ അശോകന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 25നാണ് മകളെ കൈയ്യിലെടുത്ത് നില്‍ക്കുന്ന ഒരു ചിത്രം നടന്‍ പോസ്റ്റ് ചെയ്തത്. 2018 ഡിസംബറിലായിരുന്നു അര്‍ജുന്‍ അശോകന്‌റയും ഭാര്യ നിഖിതയുടെയും വിവാഹം കഴിഞ്ഞത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടന്‍ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുളള നടന്റെ പുതിയൊരു ചിത്രം കൂടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഏട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു അര്‍ജുന്റെയും നിഖിതയുടെയും വിവാഹം. എറണാകുളം സ്വദേശിനിയും ഇന്‍ഫോപാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായിരുന്നു നിഖിത. അന്ന് മലയാള സിനിമാ ലോകം ഒന്നടങ്കം നടന്‌റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ട്രാന്‍സായിരുന്നു അര്‍ജുന്‍ അശോകന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സിനിമയില്‍ പോള്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. കൂടാതെ 2019ല്‍ പുറത്തിറങ്ങിയ സ്റ്റാന്‍ഡ് അപ്പ്, അണ്ടര്‍ വേള്‍ഡ്, അമ്പിളി, ഉണ്ട, ജൂണ്‍ തുടങ്ങിയ സിനിമകളിലെ നടന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലും ശ്രദ്ധേയ പ്രകടനമാണ് അര്‍ജുന്‍ അശോകന്‍ കാഴ്ചവെച്ചത്. പിന്നാലെ ബിടെക്കിലെ ആസാദ് എന്ന കഥാപാത്രവും നടന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി മാറി.

പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

Read more about: arjun ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X