അച്ഛനെപ്പറ്റി മോശം പറഞ്ഞു!! പിന്നെ ആ കോളേജിൽ പഠിച്ചില്ല, തുറന്നു പറഞ്ഞ് അർജുൻ അശോകൻ

മാതാപിതാക്കളുടെ സെലിബ്രിറ്റി പദവി മക്കൾക്ക് ഗുണത്തെ പോലെ തന്നെ ദോഷമായും ബാധിക്കാറുണ്ട്. മാതപിതാക്കളുടെ സെലിബ്രിറ്റി സ്റ്റാറ്റസ് മക്കൾക്ക് തലവേദന സൃഷ്ടിച്ച ഒരുപാട് സംഭവങ്ങൾ കാണാറുണ്ട്. ഇപ്പോഴിത അത്തരത്തിലുളള ഒരു സംഭവം തുറന്നു പറയുകയാണ് നടൻ അർജുൻ അശോകൻ. അച്ഛനെ കുറിച്ച് മോശമായി സംസാരിച്ചതിനെ തുടർന്ന് കോളേജിലെ പഠിത്തം അവസാനിപ്പിച്ച് താരം ഇറങ്ങി പോന്നത്. അച്ഛന്റെ സെലിബ്രിറ്റി പദവി പോസിറ്റീവായും നെഗറ്റീവായും ബാധിച്ചിട്ടുണ്ടെന്ന് പറ‍ഞ്ഞു കൊണ്ടായിരുന്നു അർജുൻ ഈ കഥ പറഞ്ഞത്.

arjun

ബീകോമിന് തനിയ്ക്ക് മൂന്ന് സപ്ലിയുണ്ടായിരുന്നു. അതിന്റെ ഉത്തരവാദിത്വം തനിയ്ക്കും അതുപോലെ കോളേജിനുമുണ്ട്. താടി വളർത്തിയതിന്റെ പേരിൽ പരീക്ഷ എവുതാൻ അനുവദിച്ചിരുന്നില്ല. ഒരു സെമസ്റ്ററിലാണ് തനിയ്ക്ക് മൂന്ന് സപ്ലി അടിച്ചത്. അങ്ങനെയാണ് ഒരു കോളേജിലെ പഠിത്തം അവസാനിപ്പിച്ച് മറ്റൊരു കോളേജിലെത്തി.

പരീക്ഷ ഫീസ് അടയ്ക്കാനായി കോളേജിൽ എത്തിയപ്പോഴാണ് അവിടത്തെ പ്രിൻസിപ്പാൾ പ്രശ്നമുണ്ടാക്കി. എന്റെ അച്ഛനെ കുറിച്ച് മോശമായി സംസാരിച്ചു . അങ്ങനെ അവിടെ പഠിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുകയായിരുന്നു. അങ്ങനെയാണ് തുറവൂരിലെ കോളേജിൽ ചേർന്നത്. താടി വളർത്തിയതിന്റെ പേരിൽ അവിടെ പരീക്ഷ എഴുതാൻ സമ്മതിച്ചിരുന്നില്ല. പരീക്ഷകളിൽ തോൽക്കുമ്പോഴും അച്ഛന്റെ പേര് പറഞ്ഞ് വിമർശനങ്ങൾ ഉയരാറുണ്ട്. ഹരിശ്രീ അശോകന്റെ മകനല്ലേ ഇങ്ങനെ തോറ്റ് നടന്നോ എന്നൊക്കെ- റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിലാണ് അർജുൻ ഇക്കാര്യം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X