twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ റോള്‍ മോഡല്‍ അച്ഛനാണ്! പക്ഷേ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കാറില്ല!:അര്‍ജുന്‍ അശോകന്‍

    By Prashant V R
    |

    മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് അര്‍ജുന്‍ അശോകന്‍. തുടക്കത്തില്‍ തന്നെ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചത് നടന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചിരുന്നത്. താരപുത്രനെന്ന ഇമേജിലാണ് തുടക്കത്തില്‍ അറിയപ്പെട്ടതെങ്കിലും പിന്നീട് മികച്ച നടന്‍ കൂടിയാണ് താനെന്ന് അര്‍ജുന്‍ തെളിയിച്ചിരുന്നു.

    സര്‍ക്കാരിനു പിന്നാലെ സൂര്യയുടെ എന്‍ജികെ വരുന്നു! തരംഗമായി പുതിയ പോസ്റ്റര്‍! കാണൂസര്‍ക്കാരിനു പിന്നാലെ സൂര്യയുടെ എന്‍ജികെ വരുന്നു! തരംഗമായി പുതിയ പോസ്റ്റര്‍! കാണൂ

    ആസിഫ് അലിയുടെ ബിടെക്ക്,ഫഹദിന്റെ വരത്തന്‍ തുടങ്ങിയ സിനിമകളില്‍ നടന്‍ ചെയ്ത റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വരത്തനില്‍ ഒരു നെഗറ്റീവ് റോളിലാണ് അര്‍ജുന്‍ അശോകന്‍ എത്തിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും അര്‍ജുന്‍ മനസ് തുറന്നിരുന്നു. അച്ഛനാണ് റോള്‍ മോഡലെങ്കിലും അദ്ദേഹത്തെ അനുകരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു.

    അര്‍ജുന്‍ പറഞ്ഞത്

    അര്‍ജുന്‍ പറഞ്ഞത്

    പിതാവ് ഹരിശ്രീ അശോകനാണ് തന്റെ റോള്‍ മോഡലെന്ന് അര്‍ജുന്‍ അശോകന്‍ പറയുന്നു. എന്നാല്‍ അദ്ദേഹത്തെ അനുകരിക്കാന്‍ ഞാന്‍ തയ്യാറല്ല. കഥ കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ അച്ഛനോട് സംസാരിക്കാറുണ്ട്. എന്റെ ഇഷ്ടത്തിനാണ് അച്ഛന്‍ പ്രാധാന്യം നല്‍കാറുളളത്. നിനക്ക് ഇഷ്ടപ്പെട്ടെങ്കില്‍ ചെയ്യൂ എന്നാണ് അദ്ദേഹം പറയാറുളളത്. ആ ധൈര്യമായിരുന്നു സിനിമ ചെയ്യാനായി എന്നെ പ്രേരിപ്പിച്ചിരുന്നത്. അര്‍ജുന്‍ അശോകന്‍ പറയുന്നു.

    അച്ഛന്റെ ഉപദേശം

    അച്ഛന്റെ ഉപദേശം

    നായകനാകാന്‍ വേണ്ടി കാത്തിരിക്കരുതെന്നും നല്ല വേഷങ്ങള്‍ എപ്പോള്‍ വന്നാലും ചെയ്യണമെന്നും അദ്ദേഹം പറയാറുണ്ട്. ആരെയും അനുകരിക്കാന്‍ ശ്രമിക്കരുതെന്ന് അച്ഛന്‍ പറയാറുണ്ട്. അതാണ് എപ്പോഴും മനസില്‍ കൊണ്ടു നടക്കുന്ന അച്ഛന്റെ ഉപദേശവും. അഭിനയത്തില്‍ വ്യത്യസ്ത കൊണ്ടു വരണമെന്നും അദ്ദേഹം പറയാറുണ്ട്.അച്ഛനെ വിലയിരുത്താനൊന്നും ഞാന്‍ വളര്‍ന്നിട്ടില്ല. ഇനി എത്ര കഴിഞ്ഞാലും അതിന് പറ്റുമെന്ന് തോന്നുന്നുമില്ല.അര്‍ജുന്‍ പറയുന്നു.

    ആദ്യ ചിത്രം

    ആദ്യ ചിത്രം

    ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് ആയിരുന്നു എന്റെ ആദ്യ ചിത്രം. അത് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു ചെയ്തത്. അന്നേ പാട്ടും ഡാന്‍സും കൂടെയുണ്ട്. എല്ലാം അവിചാരിതമായി സംഭവിച്ചതാണ്. അന്നൊന്നും സിനിമയുടെ എബിസിഡി അറിയില്ല. ഇപ്പോള്‍ അറിയാമെന്നല്ല..എന്നാലും സ്‌കൂളില്‍ പഠിക്കുന്ന സമയം അറിയാലോ! ഇതിനെ പറ്റിയൊന്നും ഒരു ധാരണയില്ലാത്ത സമയം. അങ്ങനെ പോയി ചെയ്തു.

    പറവയില്‍ അസിസ്റ്റ് ചെയതു

    പറവയില്‍ അസിസ്റ്റ് ചെയതു

    സിനിമയെ കുറച്ചു കൂടി സീരിയസ് ആയി കണ്ട സമയത്തായിരുന്നു പറവ ചെയ്തത്. പറവയില്‍ സൗബിനിക്കയെ അസിസ്റ്റ് ചെയ്തിരുന്നു. അതൊരു വലിയ അനുഭവമായിരുന്നു.പുള്ളിക്കാരന്‍ മികച്ച ഒരുപാട് സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്ത ആളായതിനാല്‍ അതിന്റെ ഗുണം പുള്ളിയുടെ കൂടെ വര്‍ക്ക് ചെയ്തവര്‍ക്കും കിട്ടിയിരുന്നു. സൗബിനിക്ക ഒരു യൂണിവേഴ്‌സിറ്റിയാണ്. പറവയില്‍ ഷൂട്ടില്ലാത്തപ്പോഴൊക്കെ ഞാന്‍ ക്യാമറയ്ക്ക് പിന്നിലുണ്ടായിരുന്നു. അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

    കുപ്രസിദ്ധ പയ്യന്‍ പറയുന്നത് ആര് വേണമെങ്കിലും പ്രതിച്ചേര്‍ക്കപ്പെടാവുന്ന കാലത്തിന്റെ കഥ: മധുപാല്‍കുപ്രസിദ്ധ പയ്യന്‍ പറയുന്നത് ആര് വേണമെങ്കിലും പ്രതിച്ചേര്‍ക്കപ്പെടാവുന്ന കാലത്തിന്റെ കഥ: മധുപാല്‍

    ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സൂപ്പര്‍താരം കൂടി? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സൂപ്പര്‍താരം കൂടി? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!

    English summary
    arjun ashokan says about harisree ashokanc
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X