twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം കുഞ്ഞ് 'അന്‍വി', കുടുംബ ചിത്രം പങ്കുവെച്ച് അര്‍ജുന്‍ അശോകന്‍

    By Midhun Raj
    |

    മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടന്മാരില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. സഹനടനായുളള വേഷങ്ങളിലാണ് അര്‍ജുന്‍ കൂടുതല്‍ തിളങ്ങിയത്. ഒപ്പം വില്ലന്‍ റോളുകളിലും താരപുത്രന്‍ അഭിനയിച്ചു. അരങ്ങേറ്റ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി അര്‍ജുന്‍ അശോകന്‍ മാറിയത്. ബിടെക്ക്, പറവ, ജൂണ്‍, വരത്തന്‍ പോലുളള സിനിമകള്‍ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി.

    arjunashokanfamily-

    നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ ചിത്രങ്ങളിലും നായകവേഷങ്ങളിലാണ് അര്‍ജുന്‍ അശോകന്‍ എത്തുന്നത്. അതേസമയം അടുത്തിടെയാണ് തനിക്ക് കുഞ്ഞുണ്ടായ സന്തോഷം അര്‍ജുന്‍ അശോകന്‍ പങ്കുവെച്ചത്. ഭാര്യ നിഖിതയ്ക്കും അര്‍ജുനും പെണ്‍കുഞ്ഞാണ് പിറന്നത്. കുഞ്ഞിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചായിരുന്നു മകള്‍ ജീവിതത്തിലേക്ക് വന്ന സന്തോഷം നടന്‍ അറിയിച്ചത്.

    അന്ന് നടന് അഭിനന്ദനങ്ങളുമായി താരങ്ങളും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ആദ്യത്തെ കണ്‍മണി അര്‍ജുന്‌റെയും നിഖിതയുടെയും ജീവിതത്തിലേക്ക് എത്തിയത്. അതേസമയം കുടുംബത്തിനൊപ്പമുളള അര്‍ജുന്‍ അശോകന്‌റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മകളുടെ പേര് പറഞ്ഞുകൊണ്ടാണ് താരത്തിന്‌റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്.

    അന്‍വി എന്നാണ് കുഞ്ഞിന് അര്‍ജുന്‍ അശോകന്‍ പേരിട്ടത്. ചിത്രത്തില്‍ അര്‍ജുന്‍ അശോകനൊപ്പം പിതാവ് ഹരിശ്രീ അശോകന്‍, അമ്മ പ്രീത അശോകന്‍, ഭാര്യ നിഖിത തുടങ്ങിയവരും ഉണ്ട്. 2018ലായിരുന്നു അര്‍ജുന്‌റെയും നിഖിതയുടെയും വിവാഹം നടന്നത്. എറണാകുളം സ്വദേശിനിയായ നിഖിത ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥ ആയിരുന്നു. ഏട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു അര്‍ജുന്‌റെയും നിഖിതയുടെയും വിവാഹം.

    ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

    Read more about: arjun ashokan
    English summary
    arjun ashokan shares a beautiful picture of his family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X