ദിലീപിനോടൊപ്പം അർജുൻ സർജയും ചേർന്നു!! ജാക്ക് ഡാനിയേൽ തകർക്കും...
Recommended Video
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ഡാനിയേൽ. ചിത്രത്തിൽ ദിലീപിനോടൊപ്പം തെന്നിന്ത്യൻ താരം അർജുൻ സർജ്ജയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിഥി വേഷത്തിലാകും താരം എത്തുക. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി താരം ജോയിൻ ചെയ്തിരിക്കുകയാണ്.

മോഹൻലാൽ പ്രിയദർശൻ കൂട്ട്ക്കെട്ടിൽ ഒരുങ്ങുുന്ന ചിത്രമായ മരയ്കകാർ അറബി കടലിന്റെ സിംഹത്തിലും അർജുൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരിക്കുകയാണ്. സ്പോർട്സിന്റെ പശ്ചാത്തലത്തിൽ പുറത്തു വന്ന സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിനു ശേഷ ദിലീപും എസ്എൽ ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയേൽ. അഞ്ജു കുരിയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
കോടതി സമക്ഷം ബാലൻ വക്കിലാണ് അവസാനമായി പുറത്തിറങ്ങിയ ദിലീപ് ചിത്രം. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. 2019 ൽ മികച്ച ഒരുപിടി ചിത്രങ്ങളുമായി ദിലീപ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നുണ്ട്. ശുഭരാത്രി, പറക്കും പപ്പൻ, ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ, റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ്, ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം എന്നിവ ഈ വർഷം താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ്. നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങളുടെ ചർച്ച നടക്കുകയാണ്. പ്രിയദർശൻ ചിത്രത്തിലും ദിലീപ് വേഷമിടുന്നുണ്ടെന്ന് വാർത്തയുണ്ട്.


Click it and Unblock the Notifications