മേഘ്‌നയ്ക്ക് അതിജീവിക്കാന്‍ കഴിയട്ടെ! മരുമകനെ അവസാനമായി കണ്ട് വിങ്ങിപ്പൊട്ടി അര്‍ജുന്‍ സര്‍ജ!
സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ വേദനയിലാഴ്ത്തിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. അഭിനേതാവായ ചിരഞ്ജീവി സര്‍ജ അന്തരിച്ചുവെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് ആരാധകര്‍. 39കാരനായ താരം ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്തരിച്ചത്.
തമിഴകത്തിന്റെ പ്രിയതാരമായ അര്‍ജുന്‍ സര്‍ജയുടെ മരുമകന്‍ കൂടിയാണ് ചിരഞ്ജീവി സര്‍ജ. മരുമകന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായി അര്‍ജുനും കുടുംബവും ചെന്നൈയിലേക്ക് തിരിച്ചിരുന്നു.
മരുമകനെ കണ്ട് വികാരഭരിതനായ അര്‍ജുന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. പ്രിയതമന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്നിരിക്കുകയാണ് മേഘ്നയും.

മേഘ്നയുടെ പ്രിയതമന്‍
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ മേഘ്‌ന രാജിനെയാണ് ചിരഞ്ജീവി സര്‍ജ വിവാഹം ചെയ്തത്. 2018ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മേഘ്‌നയ്ക്ക് അതിജീവിക്കാന്‍ കഴിയട്ടെയെന്നായിരുന്നു സഹതാരങ്ങളുള്‍പ്പടെയുള്ളവര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ചിരഞ്ജീവിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുള്ളത്.
Recommended Video

കണ്ണ് തുറന്ന് നോക്കൂ
മരുമകനെ കണ്ട അര്‍ജുന്‍ വികാരധീനനായിരുന്നു. ചിരൂ, നിന്റെ പ്രിയപ്പെട്ട അങ്കിളെത്തി, കണ്ണ് തുറന്ന് നോക്കൂ, എന്നോട് സംസാരിക്കൂയെന്നായിരരുന്നു അദ്ദേഹം പറഞ്ഞത്. അലമുറയിട്ട് കരയുന്ന കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാന്‍ പാടുപെടുകയായിരുന്നു മറ്റുള്ളവര്‍. ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു തിരഞ്ജീവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയായാണ് മരണവാര്‍ത്ത പുറത്തുവന്നത്.

കണ്ണീരോടെ
മേഘ്‌നയുടെ ആരാധകരും ചിരഞ്ജീവിക്ക് ആദരാഞ്ജലി നേര്‍ന്ന് എത്തിയിട്ടുണ്ട്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ കുടുംബചിത്രത്തിന് കീഴിലായി നിരവധി പേരാണ് കമന്റുകളുമായെത്തിയത്.പ്രണയിച്ച് വിവാഹിതരായവരാണ് ചിരഞ്ജീവിയും മേഘ്‌നയും. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും ജീവിതത്തിലും ഒന്നിക്കാനായി തീരുമാനിക്കുകയായിരുന്നു. താനെങ്ങനെയാണെന്ന് മേഘ്‌നയ്ക്ക് വ്യക്തമായി അറിയാമെന്നും തിരിച്ചും അങ്ങനെയാണെന്നുമായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ ചിരഞ്ജീവി പറഞ്ഞത്.

ജീവിതത്തിലെ മാറ്റങ്ങള്‍
വിവാഹശേഷവും മേഘ്‌ന അഭിനയത്തില്‍ സജീവമായിരുന്നു. പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള സമീപനമായിരുന്നു താരത്തിന്റേത്. വിവാഹം ജീവിതത്തെ മാറ്റിയിട്ടൊന്നുമില്ലെന്നും ജോലി അതേ പോലെ തുടരുമെന്നുമായിരുന്നു താരം പറഞ്ഞത്. വിവാഹശേഷം അദ്ദേഹം കുറച്ചൂടെ ശാന്തനായെന്നും താന്‍ നേരത്തെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയെന്നുമായിരുന്നു താരം പറഞ്ഞത്. ജിമ്മിലെ കാര്യങ്ങളില്‍ തനിക്ക് പ്രചോദനം ചിരുവാണെന്നും മേഘ്ന പറഞ്ഞിരുന്നു. ദാമ്പത്യ ജീവിതം തുടങ്ങി 2 വര്‍ഷം പിന്നിടുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മേഘ്നയുടെ പ്രിയതമന്‍ വിടവാങ്ങിയത്.

കുഞ്ഞതിഥി എത്തും മുന്‍പേ
മേയിലായിരുന്നു മേഘ്‌നയും ചിരഞ്ജീവിയും വിവാഹ വാര്‍ഷികംആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് ശേഷമായാണ് കുഞ്ഞതിഥിക്കായി കാത്തിരിക്കുകയാണ് ഇവരെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്, നാല് മാസം ഗര്‍ഭിണിയാണ് മേഘ്‌ന. അതിനിടയിലാണ് അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായത്. താരത്തെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

വേദനയോടെ
39കാരനായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാലോകം മാത്രമല്ല ആരാധകര്‍ക്കും സങ്കടമാണ്. ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ കുടുംബത്തിന് കഴിയട്ടെയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. മരിക്കുന്നതിന് മുന്‍പായുള്ള ചിരഞ്ജീവിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.


Click it and Unblock the Notifications











