മോഹന്‍ലാലിനൊപ്പമുള്ള അര്‍ജുന്റെ വരവ് വെറുതെയാവില്ല! വൈറലായി ക്യാരക്ടര്‍ പോസ്റ്റര്‍!

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയുമായാണ് ഇവരെത്തുന്നത്. ബ്രഹ്മാണ്ഡമായൊരുക്കുന്ന ചരിത്രസിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് എല്ലാവരും. മാര്‍ച്ചില്‍ സിനിമയെത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തെന്നിന്ത്യയിലേയും ബോളിവുഡിലേയും താരങ്ങളെല്ലാം ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ലൊക്കേഷനിലേക്കെത്തിയ താരങ്ങളുടെ ചിത്രങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്.

റിലീസിന് മുന്നോടിയായി സിനിമയുടെ വ്യത്യസ്തമായ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിടുകയാണ് അണിയറപ്രവര്‍ത്തകര്‍. കീര്‍ത്തി സുരേഷിന്റെ പോസ്റ്ററിന് പിന്നാലെയായാണ് അര്‍ജുന്‍ സര്‍ജയുടെ ക്യാരക്ടര്‍ പോസ്റ്ററെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പുതിയ പോസ്റ്ററും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ അര്‍ജുന്‍ സര്‍ജയും ചിത്രത്തിലുണ്ട്. ദിലീപ് ചിത്രമായ ജാക്ക് ഡാനിയലിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തിയത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു താരം പറഞ്ഞത്.

Arjun

ആനന്ദന്‍ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്. വൈകാതെ തന്നെ സിനിമയുടെ ടീസര്‍ എത്തിയേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. മാര്‍ച്ച് 26നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X