സൂപ്പര്‍താരം അര്‍ജുന്‍ സര്‍ജയുടെ മകള്‍ക്കും കൊവിഡ്! സത്യമാണെന്ന് പറഞ്ഞ് താരപുത്രി ഐശ്വര്യ രംഗത്ത്

കന്നഡ സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ നഷ്ടം നികത്തി കൊണ്ടാണ് സൂപ്പര്‍താരം ചിരഞ്ജീവി സര്‍ജ വിട വാങ്ങിയത്. ജൂണ്‍ ആദ്യ ആഴ്ചയായിരുന്നു ഹൃദയാഘാതം മൂലം താരം വേര്‍പിരിയുന്നത്. നടി മേഘ്‌നയുടെ ഭര്‍ത്താവ് കൂടിയായ ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെ സങ്കടത്തിലാക്കി. ഈ ദുഃഖത്തില്‍ നിന്നും കരകയറാന്‍ കഴിയാതെ സഹോദരന്‍ ധ്രുവ് സര്‍ജ വിഷാദ രോഗത്തിന് പിടിയിലായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥ വന്നതിന് പിന്നാലെ ധ്രുവിനും ഭാര്യയ്ക്കും കൊവിഡ് പോസിറ്റീവായി. ഇതോടെ ആരാധകരും സങ്കടത്തിലായി. എല്ലാവരും ഗര്‍ഭിണിയായ മേഘ്‌നയുടെ ആരോഗ്യത്തെ കുറിച്ചായിരുന്നു അന്വേഷിച്ചത്. എന്നാല്‍ മേഘ്‌ന സുഖമായിരിക്കുന്നുവെന്നും തനിക്കും ഭാര്യയ്ക്കും അസുഖം ഭേദമായി വീട്ടിലെത്തിയെന്നും ധ്രുവ് പിന്നാലെ അറിയിച്ചു.

arjun-sarja

ഇപ്പോഴിതാ താരകുടുംബത്തില്‍ മറ്റൊരാള്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. ധ്രുവിന്റെ അമ്മാവനും സൂപ്പര്‍താരവുമായ അര്‍ജുന്‍ സര്‍ജയുടെ മകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അര്‍ജുന്റെ മകള്‍ ഐശ്വര്യ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നതും. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന താരപുത്രി സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ്.

Recommended Video

മേഘ്‌നയുടെ ഭര്‍ത്താവ് അവസാനമായി കുറിച്ചത് | FilmiBeat Malayalam

അടുത്തിടെയാണ് എനിക്ക് കൊവിഡ് 19 ഫലം പോസിറ്റീവ് ആയിരിക്കുന്നത്. ഞാന്‍ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും എല്ലാ മുന്‍കരുതലുകളും നേരത്തെ സ്വീകരിച്ചിരുന്നു. ഞാനുമായി അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെട്ടിട്ടുള്ളവരുണ്ടെങ്കില്‍ സുരക്ഷ എടുക്കണം. എല്ലാവരും സുരക്ഷിതമായിരിക്കട്ടേ. അതുപോലെ ദയവ് ചെ്ത് എല്ലാവരും മാസ്‌ക് ധരിക്കണം. ആരോഗ്യത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പിന്നാലെ ഞാന്‍ അറിയിക്കുന്നതാണ് എന്നും ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി ഐശ്വര്യ കുറിച്ചിരിക്കുകയാണ്.

arjun-sarja

പിതാവിന്റെ പാത പിന്തുടര്‍ന്ന് 2013 ല്‍ ഐശ്വര്യ സിനിമയിലേക്ക് എത്തിയിരുന്നു. തമിഴില്‍ ആക്ഷന്‍ കോമഡിയായി ഒരുക്കിയ പട്ടത്ത് യാനെ എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. കന്നഡത്തിലും ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. പ്രേമ ബറാ എന്ന സിനിമയിലൂടെ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരവും ഐശ്വര്യ സ്വന്തമാക്കിയിരുന്നു. ആകെ മൂന്ന് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഐശ്വര്യ അര്‍ജുന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X