മരക്കാറില്‍ മോഹന്‍ലാലിന്റെ വില്ലനായെത്തുന്ന യുവതാരം ആരാണെന്നറിയുമോ? കാണൂ!
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ വെച്ച് പുരോഗമിച്ച് വരികയാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രഭു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി , കീര്‍ത്തി സുരേഷ് തുടങ്ങിയവരെല്ലാം സിനിമയുടെ സെറ്റിലുണ്ട്. താരങ്ങളുടെ ലുക്കുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് സിനിമയില്‍ വില്ലനായെത്തുന്ന താരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരളായ അശോക് സെല്‍വനാണ് ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രമായി എത്തുന്നത്. ഇതിനോടകം തന്നെ താരം സിനിമയുടെ സെറ്റിലേക്കെത്തിയിട്ടുണ്ട്.
സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായുള്ള ശാരീരിക തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങിയിരുന്നു. ചില സമയങ്ങളില്‍ എന്ന സിനിമയില്‍ പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ താരം. സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ പുതിയ ലുക്ക് പുറത്തുവിട്ടിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. പ്രിയപ്പെട്ട സംവിധായകരിലൊരാളായ പ്രിയദര്‍ശനൊപ്പം വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്. മോഹന്‍ലാലിനും മറ്റ് താരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചിട്ടുണ്ട്.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, അനി ശശി, സിദ്ധാര്‍ത്ഥ് തുടങ്ങി താരപുത്രന്‍മാരുടേയും താരപുത്രികളുടേയും സംഗമത്തിന് കൂടിയാണ് മരക്കാര്‍ സാക്ഷ്യം വഹിക്കുന്നത്. പ്രണവും കല്യാണിയും ഒരുമിച്ചുള്ള നൃത്തരംഗത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ ചിത്രത്തിലൂടെ കല്യാണി മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. ആശങ്കയോടെയായിരുന്നു തങ്ങള്‍ ഇരുവരും ക്യാമറയെ സമീപിച്ചതെന്ന് പ്രിയദര്‍ശനും കല്യാണിയും വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications