twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് 3യില്‍ ഉണ്ടാവുമോ? ഒടുവില്‍ അര്‍ജുന്‌റെ മറുപടി, വൈറലായി പുതിയ വീഡിയോ

    By Midhun Raj
    |

    ബിഗ് ബോസ് മൂന്നാം സീസണ്‍ പ്രഖ്യാപിച്ചതുമുതല്‍ മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയാവും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. കോവിഡ് വ്യാപനം കാരണം ബിഗ് ബോസിന്റെ രണ്ടാം പതിപ്പ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് മൂന്നാം സീസണ്‍ വരുന്നത്. ഇത്തവണ മല്‍സരാര്‍ത്ഥികളായി വിവിധ മേഖലകളില്‍ നിന്നുളള പല സെലിബ്രിറ്റികളുടെയും പേരുകള്‍ പറഞ്ഞുകേട്ടിരുന്നു.

    അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ സെലിബ്രിറ്റികളുടെ പേരുകളാണ് ബിഗ് ബോസിലുണ്ടാവുമെന്ന് മിക്കവരും പ്രവചിച്ചത്. എന്നാല്‍ ഇതില്‍ പലരും തങ്ങള്‍ ബിഗ് ബോസിലേക്ക് ഇല്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു. വാര്‍ത്തകള്‍ വ്യാജമാണെന്നും ഷോയിലുണ്ടാവില്ലെന്നും ഇവര്‍ അറിയിച്ചു. സിനിമാ സീരിയല്‍ താരങ്ങള്‍, ടിക് ടോക്കേഴ്‌സ്, യൂടൂബര്‍മാര്‍, ആക്ടിവിസ്റ്റുകള്‍ എന്നീ മേഖലകളിലെ ആളുകളുടെ പേരുകളാണ് ബിഗ് ബോസ് സാധ്യത ലിസ്റ്റിലുളളത്.

    എന്നാല്‍ പങ്കെടുക്കുന്ന

    എന്നാല്‍ പങ്കെടുക്കുന്ന മല്‍സരാര്‍ത്ഥികളുടെ ലിസ്‌റ്റ് ഷോ തുടങ്ങുന്ന സമയത്ത് പുറത്തുവരാനാണ് സാധ്യത. അതേസമയം ബിഗ് ബോസ് 3 മല്‍സരാര്‍ത്ഥിയായി യൂടൂബര്‍ അര്‍ജുന്റെ പേരുകളും പറഞ്ഞുകേട്ടിരുന്നു. ടിക്ക് ടോക്ക് റോസ്റ്റിംഗിലൂടെ കഴിഞ്ഞ വര്‍ഷം തരംഗമായ യൂടൂബറാണ് അര്‍ജുന്‍. അര്‍ജ്യൂ എന്ന പേരിലാണ് താരത്തിന്‌റെ യൂടൂബ് ചാനലുളളത്.

    മൂന്ന് മില്യണിനടുത്ത്

    മൂന്ന് മില്യണിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സാണ് അര്‍ജുന് യൂടൂബില്‍ ഉളളത്. അര്‍ജുന്റെതായി വരാറുളള മിക്ക വീഡിയോകളും യൂടൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിക്കാറുണ്ട്. അതേസമയം ബിഗ് ബോസിലേക്കുണ്ടാ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി ഒടുവില്‍ അര്‍ജുന്‍ തന്നെ എത്തിയിരുന്നു. തന്‌റെ എറ്റവും പുതിയ വീഡിയോയിലൂടെയാണ് ബിഗ് ബോസ് 3യെ കുറിച്ച് പറഞ്ഞ് അര്‍ജുന്‍ എത്തിയത്.

    താന്‍ ബിഗ് ബോസിലേക്ക് ഇല്ലെന്നും

    താന്‍ ബിഗ് ബോസിലേക്ക് ഇല്ലെന്നും യൂടൂബ് വിട്ടുകളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അര്‍ജ്യൂ പുതിയ വീഡിയോയിലൂടെ അറിയിച്ചു. ഇതുവരെ 2.6 മില്യണിലധികം പേരാണ് അര്‍ജുന്റെ പുതിയ വീഡിയോ കണ്ടിരിക്കുന്നത്. കൂടാതെ യൂടൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലും ഇടംപിടിച്ചിരിക്കുകയാണ് വീഡിയോ. ചുരുങ്ങിയ സമയം കൊണ്ടാണ് അര്‍ജുന്‍ എന്ന യൂടൂബര്‍ മലയാളികളുടെ പ്രിയങ്കരനായത്.

    തന്നെ വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും

    തന്നെ വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും അര്‍ജു നല്‍കിയ മറുപടി മുന്‍പ് ശ്രദ്ധേയമായിരുന്നു. ട്രോളിയവര്‍ക്കെല്ലാം നല്ല കിടിലന്‍ മറുപടി യൂടുബര്‍ നല്‍കി. നിമിഷനേരങ്ങള്‍ക്കുളളിലാണ് അര്‍ജുന്റെതായി വരാറുളള മിക്ക വീഡിയോകളും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിക്കാറുളളത്. ടിക്ക് ടോക്ക് വീഡിയോകള്‍ക്ക് പുറമെ അടുത്തിടെ ഇന്‍സ്റ്റഗ്രാം റീല്‍സിനെ റോസ്റ്റ് ചെയ്തും അര്‍ജുന്‍ എത്തി.

    ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    Read more about: bigg boss
    English summary
    Arjyou Revealed He Will Not Fit For Bigg Boss Malayalam, Denies Being A Participant In Season 3
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X