മോഹന്‍ലാലിന്റെ റെക്കോര്‍ഡ് മറികടന്ന് റോസ്റ്റിംഗ് താരം അര്‍ജുന്‍! യുടൂബില്‍ വന്‍ കുതിപ്പ്
ടിക്ക് ടോക്ക് റോസ്റ്റിംഗ് വീഡിയോകളിലൂടെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ താരമാണ് അര്‍ജുന്‍. വെറും മൂന്നോ നാലോ വീഡിയോകള്‍ കൊണ്ട് 2 മില്യണിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സിനെ അര്‍ജുന്‍ നേടിയിരുന്നു. അര്‍ജ്യൂ എന്ന പേരിലുളള യൂടുബ് ചാനലിലാണ് അര്‍ജുന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുളളത്. ടിക്ക് ടോക്കില്‍ വൈറലായ വീഡിയോകള്‍ റോസ്റ്റ് ചെയ്തുകൊണ്ടാണ് അര്‍ജുന്‍ തന്റെ വീഡിയോകള്‍ ക്ലിക്കാക്കി മാറ്റിയത്.
അര്‍ജുന്റെതായി പുറത്തുവന്ന മിക്ക വീഡിയോകള്‍ക്കും മില്യണ്‍ കണക്കിന് കാഴ്ചക്കാരാണുണ്ടായത്. ലോക് ഡൗണ്‍ സമയത്തെ ബോറടി മാറ്റാനാണ് അര്‍ജുന്‍ യൂടുബില്‍ റോസ്റ്റിംഗ് വീഡിയോകള്‍ ചെയ്തുതുടങ്ങിയത്. ടിക്ക് ടോക്കിലെ പ്രമുഖരെയെല്ലാം താരം ട്രോളിയിരുന്നു. തന്നെ കളിയാക്കിയവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് വീഡിയോകളിലൂടെ അര്‍ജുന്‍ നല്‍കിയിരുന്നത്.

കരിക്ക് വീഡിയോകള്‍ക്കെല്ലാം ലഭിക്കുന്നതിനേക്കാളും വലിയ സ്വീകാര്യതയാണ് ലോക്ക് ഡൗണ്‍ കാലത്ത് അര്‍ജുന്റെ വീഡിയോകള്‍ക്ക് ലഭിച്ചിരുന്നത്. യൂടുബില്‍ പതിനാറ് വീഡിയോകള്‍ മാത്രമാണ് അര്‍ജുന്റെതായി ഇതുവരെ പുറത്തിറങ്ങിയത്. അര്‍ജുന്‍ തരംഗമായതോടെ ഇതിനെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇതിനോടകം നിരവധി ആരാധകരെയാണ് റോസ്റ്റിംഗ് വീഡിയോകളിലൂടെ അര്‍ജുന് ലഭിച്ചിരിക്കുന്നത്.

നിലവില്‍ യൂടൂബിലെ റെക്കോര്‍ഡുകള്‍ എല്ലാം മറികടന്നുകൊണ്ടാണ് അര്‍ജുന്റെ മുന്നേറ്റം. ഇതില്‍ എറ്റവുമൊടുവിലായി മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റെക്കോര്‍ഡാണ് അര്‍ജുന്‍ മറികടന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ മരക്കാര്‍ ട്രെയിലര്‍ സൃഷ്ടിച്ച റെക്കോര്‍ഡാണ് ഞൊടിയിട കൊണ്ട് അര്‍ജുന്‍ നിഷ്പ്രഭമാക്കിയിരിക്കുന്നത്.

അര്‍ജുന്റെ അവസാനത്തെ വീഡിയോ പുറത്തിറങ്ങി കേവലം ഇരുപതിനാല് മണിക്കൂര്‍ കൊണ്ട് നാലര മില്യണോളം കാഴ്ചക്കാരെയാണ് ലഭിച്ചത്. മാര്‍ച്ച് ആറിനായിരുന്നു മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്. വളരെ കുറച്ച് സമയം കൊണ്ടാണ് ട്രെയിലര്‍ മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നത്. പിന്നീട് മാസങ്ങള്‍ കൊണ്ടാണ് ട്രെയിലര്‍ കാഴ്ചക്കാരുടെ എണ്ണം 4.4 മില്യണില്‍ എത്തിയത്.

മരക്കാറിന്റെ ഈ റെക്കോര്‍ഡ് വെറും 24 മണിക്കൂര്‍ കൊണ്ടാണ് അര്‍ജുന്റെ വീഡിയോ മറികടന്നിരിക്കുന്നത്. അര്‍ജുന്റെ വീഡിയോയ്ക്ക് ലഭിച്ച ലൈക്കുകളുടെ എണ്ണവും മരക്കാര്‍ ട്രെയിലറിനെ യൂടുബില്‍ മറികടന്നിരിക്കുകയാണ്. ഒറ്റദിവസം കൊണ്ടാണ് മരക്കാര്‍ ട്രെയിലര്‍ നേടിയെടുത്ത ലൈക്കുകള്‍ അര്‍ജുന്റെ റോസ്റ്റ് വീഡിയോകള്‍ മറികടന്നത്.

യൂടുബില്‍ തരംഗമായതോടെ അര്‍ജുന്റെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമായി വന്നിരുന്നു. അര്‍ജുന്റെ അഭിമുഖങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ടിക്ക് ടോക്ക് താരം ഫുക്രു നേരത്തെ അര്‍ജുനെ ട്രോളി രംഗത്തുവന്നിരുന്നു. പിന്നാലെ ഫുക്രുവിനെ തിരിച്ച് ട്രോളി അര്‍ജുനും എത്തിയിരുന്നു. അര്‍ജുനെ അനുകരിച്ചുകൊണ്ടുളള വീഡിയോകള്‍ ടിക്ക് ടോക്കിലും തരംഗമാവാറുണ്ട്.


Click it and Unblock the Notifications